വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു ! ഇ​യാ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം തു​ട​ങ്ങി…

തൃ​ശൂ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രേ ബ​ലാ​ല്‍​സം​ഗ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു.

സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ലെ ഡീ​ന്‍ എ​സ്.​സു​നി​ല്‍ കു​മാ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷ​വും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​മ​രം ആ​രം​ഭി​ച്ചു.

അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത് പു​റ​ത്താ​ക്കു​ന്ന​ത് വ​രെ പ​ഠി​പ്പ് മു​ട​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് അ​ധ്യാ​പ​ക​ന്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് വി​ദ്യാ​ര്‍​ത്ഥി​നി​യു​ടെ പ​രാ​തി.

ഒ​ന്നാം വ​ര്‍​ഷ നാ​ട​ക ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ല്‍ പ​രാ​തി കൊ​ടു​ക്കാ​ന്‍ ചെ​ന്ന വി​ദ്യാ​ര്‍​ത്ഥി​നി​യോ​ട് എ​സ്.​ഐ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

മൂ​ന്ന് മാ​സം മു​മ്പ് വി​സി​റ്റി​ങ് ഫാ​ക്ക​ല്‍​റ്റി​യാ​യി കോ​ള​ജി​ല്‍ എ​ത്തി​യ രാ​ജാ​വാ​രി​യ​ര്‍ എ​ന്ന അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ധാ​ര്‍​മി​ക പി​ന്തു​ണ​യു​മാ​യി സു​നി​ല്‍ കു​മാ​ര്‍ എ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് ഈ ​സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

നേ​ര​ത്തെ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ധ്യാ​പ​ക​രെ കോ​ള​ജി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. രാ​ത്രി പ​തി​നൊ​ന്ന് മ​ണി വ​രെ പൂ​ട്ടി​യി​ട്ട അ​ധ്യാ​പ​ക​രെ പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് തു​റ​ന്ന് വി​ട്ട​ത്.

Related posts

Leave a Comment