സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പതിമൂന്നുകാരിയായ കുട്ടിയെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയായിരുന്ന പീഡനം


വാ​ഴ​ക്കു​ളം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ര​ജ​ബ് ഖ​ണ്ഡ​ഹാ​ർ(31) ആ​ണ് വാ​ഴ​ക്കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 23ന് ​തെ​ക്കും​മ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. തോ​ട്ടി​ൽ കു​ളി​ക്കാ​ൻ പോ​യ പ​തി​മൂ​ന്നു​കാ​രി​യെ ര​ജ​ബ് ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ച്ച് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ട​ങ്ങി വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ചെ​ളി പു​ര​ണ്ട​തു സം​ബ​ന്ധി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വാ​ഴ​ക്കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ദ​ളി​ക്കാ​ട് തെ​ക്കും​മ​ല ഷാ​പ്പി​നു സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts