സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ലോഡ്ജിൽ എത്തിച്ചു; മദ്യം വാങ്ങി നൽകിയ ശേഷം പീഡിപ്പിച്ചു; ചിത്രങ്ങൾ കാട്ടി പണവും സ്വർണവും കവർന്നെന്ന പരാതിയുമായി യുവതി


തി​രു​വ​ല്ല: സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാവ് അറസ്റ്റിൽ; . തി​രു​മൂ​ല​പു​രം ആ​ഞ്ഞി​ലി​മൂ​ട് വെ​ളു​ത്ത​കാ​ലാ​യി​ൽ ശ​ര​ൺ ശ​ശി​ (32) നെയാണ് തി​രു​വ​ല്ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.

തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വ​തി മൊ​ഴി കൊ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ൺ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ച​ക്കു​ള​ത്തു​കാ​വി​ലെ ഒ​രു ലോ​ഡ്ജി​ലെ​ത്തി​ച്ച് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ദ്യം വാ​ങ്ങി ന​ൽ​കി​യ​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നും പ​ല​പ്പോ​ഴാ​യി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഫോ​ണും ഇ​യാ​ൾ അ​പ​ഹ​രി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്ന് യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ൾ അ​ട​ക്കം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment