ജി​ല്ല​യി​ൽ പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം വർധിക്കുന്നുു;  ഇ​ര​ക​ളാ​വു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണ കേ​ന്ദ്ര​മൊ​രു​ക്കണം: പെ​ണ്‍​കൂ​ട്ടാ​യ്മ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​ക​ളാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് പെ​ണ്‍​കൂ​ട്ടാ​യ്മ. പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പെ​ണ്‍​പ്ര​തി​രോ​ധം’ എ​ന്ന പേ​രി​ൽ സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ​ക​മ്മ​റ്റി​യാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്.

ഒ​ല​വ​ക്കോ​ടു​ള്ള നി​ർ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ 30 കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​യു​ള്ളു. ഈ​വ​ർ​ഷം ഏ​പ്രി​ൽ ആ​യ​പ്പോ​ഴേ​ക്കും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം 180 ക​ട​ന്നു. ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളാ​വു​ന്ന കേ​സു​ക​ളി​ൽ മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യം കൗ​ണ്‍​സി​ലിം​ഗി​ലൂ​ടെ ഇ​ര​ക​ൾ​ക്ക് ന​ല്കി​യെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

തി​യേ​റ്റ​ർ പീ​ഡ​ന​മു​ൾ​പ്പ​ടെ​യു​ള്ള ബാ​ല​പീ​ഡ​ന​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സ്ത്രീ ​പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​മാ​യി​രു​ന്നു പെ​ണ്‍ പ്ര​തി​രോ​ധ​വ​ല​യം തീ​ർ​ത്ത​ത്. ജി​ല്ല​യി​ൽ ഭീ​തി​ജ​ന​ക​മാ​യ ത​ര​ത്തി​ൽ ഉ​യ​രു​ന്ന പോ​ക്സോ കേ​സു​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന പ്ര​തി​ക​ളു​ടെ സാ​മൂ​ഹി​ക മാ​ന​സി​കാ​വ​സ്ഥ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണം.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 469 കേ​സു​ക​ളാ​ണ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ചൈ​ൽ​ഡ് എ​ഗൈ​ൻ​സ്റ്റ് സെ​ക്ഷ്വ​ൽ ഒ​ഫ​ൻ​സ് നി​യ​മ​ത്തി​ന് കീ​ഴി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്പീ​ഡ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ സ്ത്രീ​ക​ൾ പ​ത​റി​യി​രു​ന്ന കാ​ല​ഘ​ട്ടം അ​സ്ത​മി​ച്ചു​വെ​ന്നും പീ​ഡ​ക​രെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​ൻ ത​ന്േ‍​റ​ട​മു​ള്ള​വ​രാ​യി സ്ത്രീ​സ​മൂ​ഹം മാ​റ്റം ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​വു​മാ​യാ​ണ് പെ​ണ്‍​കൂ​ട്ടാ​യ്മ അ​വ​സാ​നി​ച്ച​ത്.

ഗീ​ത​മ്മ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ പ്രി​യ വെ​ങ്കി​ടേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ഭ​ല​ക്ഷ്മി ടീ​ച്ച​ർ, റാ​ണി.​വി, ഇ​ന്ദു മാ​രാ​ത്ത്, ആ​ർ.​നി​ര​ജ്ഞ​ന, വി​സ്മ​യ വി​ജ​യ​കു​മാ​ർ, പ്രേ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts