പു​ര​സ്കാ​ര നി​റ​വി​ൽ കു​ട്ടി​ക​ർ​ഷ​ക​ൻ അ​ദ്വൈ​ത്; ര​ണ്ടു സെ​ന്‍റ് സ്ഥ​ലത്തെ മികച്ച വിളവാണ് വിദ്യാർഥിയെ ബാലകർഷകനുള്ള അവാർഡ് നേടിക്കൊടുത്തത്

സന്തോഷ് പ്രിയൻ

കൊ​ല്ലം: പു​ര​സ്കാ​ര നി​റ​വി​ൽ തി​ള​ങ്ങു​ക​യാ​ണ് അ​ദ്വൈ​ത് മേ​നോ​ൻ എ​ന്ന കു​ട്ടി​ക​ർ​ഷ​ക​ൻ. ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 2017-18 ലെ ​ജി​ല്ല​യി​ലെ മി​ക​ച്ച ബാ​ല​ക​ർ​ഷ​ക​നു​ള്ള ര​ണ്ടാം സ്ഥാ​നം തേ​ടി​വ​ന്ന​ത് ഈ ​അ​ഞ്ചാം ക്ലാ​സു​കാ​ര​നെ​യാ​ണ്.

കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര വ​ള്ളി​ക്കീ​ഴ് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​ത് രാ​മ​ൻ​കു​ള​ങ്ങ​ര മ​തേ​ത​ര ന​ഗ​റി​ൽ​നി​ന്ന് ന​ൽ​കി​യ ചെ​റി​യ വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​വ​ള​പ്പി​ലെ ര​ണ്ടു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

രാ​മ​ൻ​കു​ള​ങ്ങ​ര മ​തേ​ത​ര​ന​ഗ​ർ 156 എ ​ഇ​ന്ദു​മ​ന്ദി​ര​ത്തി​ൽ കു​റേ നാ​ളു​ക​ളാ​യി പ​ച്ച​ക്ക​റി പു​റ​ത്തു​നി​ന്നു വാ​ങ്ങാ​റി​ല്ല. അ​ദ്വൈ​ത് വി​ള​യി​ച്ചെ​ടു​ക്കു​ന്ന വെ​ണ്ട​യ്ക്ക, വ​ഴു​ത​ന, പാ​വ​ൽ, ചീ​ര, ത​ക്കാ​ളി , പ​യ​ർ, പ​ച്ച​മു​ള​ക്, പ​ട​വ​ലം, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ​വ വീ​ട്ടാ​വ​ശ്യ​ത്തി​ന് പു​റ​മെ വി​ൽ​ക്കാ​റു​മു​ണ്ട്.

മു​ത്ത​ച്ഛ​ൻ കു​ട്ടി​കൃ​ഷ്ണ​മേ​നോ​നും മു​ത്ത​ശി സ​ര​സ്വ​തി​മേ​നോ​നു​മാ​ണ് കൊ​ച്ചു​മ​ക​നെ കൃ​ഷി​യി​ൽ സ​ഹാ​യി​ക്കു​ന്ന​ത്. അ​ദ്വൈ​തി​ന്‍റെ കൃ​ഷി​യി​ലെ താ​ല്പ​ര്യം മ​ന​സി​ലാ​ക്കി മു​ത്ത​ശി​യും മു​ത്ത​ച്ഛ​നും പ്രോ​ത്്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ജ​യ​ശ്രീ, ബി​നി, ന​ഗ​റി​ലെ കൃ​ഷി കോ​ഓ​ർ​ഡി​നേ​റ്റ​റും റ​സി​ഡ​ന്‍റ​സ് ന​ഗ​ർ അ​സോ.​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സു​വ​ർ​ണ ശ​ശി​കു​മാ​റും അ​ദ്വൈ​തി​ന് കൃ​ഷി​യ്ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്നു​ണ്ട്.

ഇ​പ്പോ​ൾ ര​ണ്ടു സെ​ന്‍റ് സ്ഥ​ലം മു​ഴു​ത്ത പ​ച്ച​ക്ക​റി​ത്തോ​ട്ട​മാ​ക്കി അ​ദ്വൈ​ത് മാ​റ്റി​യെ​ടു​ത്തു. മ​ട്ടു​പ്പാ​വി​ലും കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഒ​ന്നാം ക്ലാ​സു​മു​ത​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ വീ​ട്ടു​വ​ള​പ്പി​ൽ ക​ർ​ഷ​ക​ന്‍റെ കു​പ്പാ​യ​മി​ട്ടു​തു​ട​ങ്ങി​യ​ത്.

ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. മ​തേ​ത​ര​ന​ഗ​ർ 156 എ ​ഇ​ന്ദു​മ​ന്ദി​ര​ത്തി​ൽ അ​ജി​ത്ക​രീ​പ്പു​ഴ​യു​ടേ​യും ലി​ജി​യു​ടേ​യും മ​ക​നാ​ണ് അ​ദ്വൈ​ത്. മ​തേ​ത​ര​ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ് അ​ജി​ത്. അ​ഞ്ജ​ലി എ.​എ​ൽ സ​ഹോ​ദ​രി​യാ​ണ്.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഡോ.​കെ.​രാ​ജ​ശേ​ഖ​ര​നി​ൽ​നി​ന്നു​മാ​ണ് അ​ദ്വൈ​ത് ബാ​ല​ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. പ​ഠ​ന​ത്തി​ലും അ​ദ്വൈ​ത് മി​ടു​ക്ക​നാ​ണ്. ക​ഴി​ഞ്ഞ എ​ൻ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ് പ​രീ​ക്ഷ​യി​ൽ അ​ദ്വൈ​തി​ന് മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യി.

Related posts