പെ​ൻ​ഷ​ൻ: ഗ​സ​റ്റ​ഡ് ഓ​ഫീസ​റു​ടെ  സാ​ക്ഷ്യ​പ​ത്രം വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് സർക്കാർ

മു​ക്കം: അ​വി​വാ​ഹി​ത, വി​ധ​വാ​പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഇ​പ്പോ​ഴേ ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം ചോ​ദി​ച്ചു​വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​വി​വാ​ഹി​ത, വി​ധ​വാ​പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​വ് വി​വാ​ഹം അ​ല്ലെ​ങ്കി​ൽ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ എ​ല്ലാ ഡി​സം​ബ​ർ മാ​സ​വും സ്വ​യം സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​യി​രു​ന്നു.

എ​ന്നാ​ൽ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ലി​സ്റ്റി​ൽ അ​ന​ർ​ഹ​ർ ക​ട​ന്നു കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ ഓ​രോ വ​ർ​ഷ​വും സ​മ​ർ​പ്പി​ക്കേ​ണ്ട സ്വ​യം സാ​ക്ഷ്യ​പ​ത്ര​ത്തി​നു പ​ക​രം ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഈ ​വ​ർ​ഷം മു​ത​ൽ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​ത് പ്ര​കാ​രം പെ​ൻ​ഷ​ൻ മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​ടു​ത്ത ഡി​സം​ബ​റോ​ടു കൂ​ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.

എ​ന്നാ​ൽ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ൻ ത​ന്നെ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ നി​ർ​ദേശി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ 2019 ഡി​സം​ബ​ർ മാ​സം മു​ത​ൽ ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നും തു​ട​ർ​ന്നു​വ​രു​ന്ന എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലെ​യും ഡി​സം​ബ​ർ മാ​സ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​ത്ത​ര​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത വി​ധ​വ, അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ്ര​സ്തു​ത സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു വെ​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി പെ​ൻ​ഷ​ൻ പു​ന​സ്ഥാ​പി​ച്ച് ന​ൽ​കും. ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts