സമൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ  സ്വ​കാ​ര്യദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ  അറസ്റ്റു ചെയ്ത് പോലീസ്


കൊ​ല്ലം: സമൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ആ​ൾ പി​ടി​യി​ൽ. നീ​രാ​വി​ൽ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ധി(27) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ൽനി​ന്നു പി​ൻ​മാ​റി​യ വി​രോ​ധ​ത്തി​ൽ പ്ര​തി സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പ്ര​തി യെ ​ബാം​ഗ്ലൂ​രി​ൽ നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ബാം​ഗ്ലൂ​രി​ൽ ഒ​പ്റ്റീ​ഷ​ൻ ആ​യി ജോ​ലി നോ​ക്കിവ​രി​ക​യാ​യി​രു​ന്നു.

ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ മാ​രാ​യ ആ​ശ, ഡാ​ർ​വി​ൻ, എ​ന്നി​വ​ര​ങ്ങി​യ സം​ഘ മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment