പെ​ർ​ത്ത് ടെ​സ്റ്റ്: രോ​ഹി​തും അ​ശ്വി​നും പു​റ​ത്ത്; പൃ​ഥി ഷാ​യ്ക്ക് അ​വ​സ​ര​മി​ല്ല

പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ​നി​ന്ന് സ്പി​ന്ന​ർ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നെ​യും മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ രോ​ഹി​ത് ശ​ർ​മ​യെ​യും ഒ​ഴി​വാ​ക്കി. പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​താ​ര​ങ്ങ​ളും പു​റ​ത്താ​വു​ന്ന​ത്.

അ​ശ്വി​ന്‍റെ വ​യ​റി​നും രോ​ഹി​തി​ന്‍റെ പു​റ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ദ്യ ടെ​സ്റ്റി​ൽ ഫീ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് രോ​ഹി​തി​നു പ​രി​ക്കേ​റ്റ​തെ​ന്നു ബി​സി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തേ​സ​മ​യം, പ​രി​ക്കി​ൽ​നി​ന്നു മു​ക്ത​നാ​കാ​ത്ത പൃ​ഥി ഷാ​യ്ക്ക് ര​ണ്ടാം ടെ​സ്റ്റി​ലും അ​വ​സ​രം ല​ഭി​ക്കി​ല്ല.

ഹ​നു​മ വി​ഹാ​രി, ര​വീ​ന്ദ്ര ജ​ഡേ​ജ, ഉ​മേ​ഷ് യാ​ദ​വ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ന്നി​വ​രെ​യാ​ണു പ​ക​ര​ക്കാ​രാ​യി 13 അം​ഗ സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ടെ​സ്റ്റ് പെ​ർ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ ടെ​സ്റ്റ് ജ​യി​ച്ച ഇ​ന്ത്യ പ​ര​ന്പ​ര​യി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

Related posts