റബർത്തോട്ടങ്ങൾ ഉണർന്നപ്പോൾ വില താഴേക്ക്

വിപണി വിശേഷം / കെ.ബി. ഉദയഭാനു

ടാ​പ്പിം​ഗ്‌​ രം​ഗം ഉ​ണ​ർ​ന്ന​തോ​ടെ ട​യ​ർ ലോ​ബി ഷീ​റ്റു​വി​ല ഇ​ടി​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്കം തു​ട​ങ്ങി. ക​ർ​ഷ​ക​ർ കു​രു​മു​ള​ക് റിലീസിം​ഗ് കു​റ​ച്ച് വി​ല ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ അ​ടു​ത്ത മാ​സം വി​ള​വെ​ടു​പ്പി​ന്‍റെ ആ​ര​വ​മു​യ​രും. വെ​ളി​ച്ചെ​ണ്ണവി​പ​ണി​യി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ. സ്വ​ർ​ണ​വി​ല​യി​ൽ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കാം.

റ​ബ​ർ

റ​ബ​ർ ക​ർ​ഷ​ക​ർ തോ​ട്ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​തോ​ടെ ലാ​റ്റ​ക്സ് വ​ര​വു​യ​ർ​ന്നു. വി​ല​ത്ത​ക​ർ​ച്ച മൂ​ലം മാ​സ​ങ്ങ​ളാ​യി തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്ന ഉ​ത്പാ​ദ​ക​ർ ഏ​താ​ണ്ട് ര​ണ്ടാ​ഴ്ച മാ​ത്ര​മേ ആയി​ട്ടു​ള്ളൂ ടാ​പ്പിം​ഗ് തു​ട​ങ്ങി​യി​ട്ട്. മാ​സാ​രം​ഭ​ത്തി​ൽ വി​ദേ​ശ റ​ബ​ർ വ​ര​വ് ചു​രു​ങ്ങി​യ​ത് വി​ല ഉ​യ​ർ​ത്താ​ൻ ട​യ​ർ ക​ന്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ 13,000 രൂ​പ​യി​ലെ പ്ര​തി​രോ​ധം റ​ബ​ർ മ​റി​ക​ട​ന്ന​ത് തോ​ട്ടം മേ​ഖ​ല​യ്ക്കു പ്ര​തീ​ക്ഷ പ​ക​ർ​ന്നു. നാ​ലാം ഗ്രേ​ഡ് ഷീ​റ്റ് 2017 ലെ ​മി​ക​ച്ച വി​ല​യാ​യ 14,200 വ​രെ ക​യ​റി.

അ​ടു​ത്ത വാ​രം പു​തി​യ ഷീ​റ്റുവ​ര​വ് തു​ട​ങ്ങാം. ടാ​പ്പിം​ഗ് രം​ഗ​ത്തെ കു​തി​ച്ചുചാ​ട്ടം ക​ണ്ട് ട​യ​ർ ലോ​ബി വി​ല​യി​ടി​ച്ചു. കൊ​ച്ചി​യി​ൽ 14,100 രൂ​പ​യി​ൽ​നി​ന്ന് നാ​ലാം ഗ്രേ​ഡ് 13,100ലേ​ക്ക് ഇ​ടി​ഞ്ഞു. അ​ഞ്ചാം ഗ്രേ​ഡി​ന് 1,300 രൂ​പ ഇ​ടി​ഞ്ഞ് 12,700 രൂ​പ​യാ​യി.

ഓ​ഗ​സ്റ്റ് മ​ധ്യ​ത്തി​ൽ ഓ​ണ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ല്പ​ന തു​ട​ങ്ങും. വ​ൻ​തോ​തി​ൽ ഷീ​റ്റും ലാ​റ്റ​ക്സും വി​ല്പ​ന​യ്ക്കെ​ത്തി​യാ​ൽ അ​ത് ഉ​ത്പ​ന്ന​വി​ല​യെ ബാ​ധി​ക്കും. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ റ​ബ​ർ​വി​ല 11,700 രൂ​പ. ഇ​തു​മൂ​ലം ട​യ​ർ വ്യ​വ​സാ​യി​ക​ൾ ഇ​റ​ക്കു​മ​തി​ക്കു​ ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം ന​ല്കു​ന്ന​ത്.

ജ​പ്പാ​ൻ, സിം​ഗ​പ്പൂർ മാ​ർ​ക്ക​റ്റു​ക​ളി​ൽ റ​ബ​ർ അ​വ​ധി നി​ര​ക്കു​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. യെ​ന്നി​ന്‍റെ വി​നി​മ​യമൂ​ല്യ​ത്തി​ലെ ചാ​ഞ്ചാ​ട്ടം ഓ​പ്പ​റേ​റ്റ​ർ​മാ​രെ ഷോ​ട്ട് ക​വ​റിം​ഗി​നു പ്രേ​രി​പ്പി​ച്ചു. ടോ​ക്കോ​മി​ൽ റ​ബ​ർ ആ​റു ശ​ത​മാ​നം പ്ര​തി​മാ​സ നേ​ട്ട​ത്തി​ലാ​ണ്.

കു​രു​മു​ള​ക്

കു​രു​മു​ള​ക് ക​ർ​ഷ​ക​ർ ഓ​ഫ് സീ​സ​ണി​ലെ വി​ല​ക്ക​യ​റ്റ​ത്തി​നാ​യി വി​ല്പ​ന​ത്തോ​ത് കു​റ​ച്ചു. ഉ​ത്പാ​ദ​ക​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം കു​റ​ഞ്ഞു. ക​ർ​ണാ​ട​ക​യും ച​ര​ക്കു​നീ​ക്കം കു​റ​ച്ചാ​ൽ വി​പ​ണി ചൂ​ടു​പി​ടി​ക്കും.

വി​ദേ​ശ കു​രു​മു​ള​ക് എ​ത്തി​ച്ച​വ​ർ മു​ള​കു​വ​ര​വ് കു​റ​യു​ന്ന അ​വ​സ​ര​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ടെ​ർ​മി​ന​ൽ മാ​ർ​ക്ക​റ്റി​ൽ വ​ര​വ് കു​റ​ഞ്ഞാ​ൽ കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​ത്തി​ലൂ​ടെ ഇ​റ​ക്കു​മ​തി ച​ര​ക്ക് ഉ​ത്ത​രേ​ന്ത്യ​യി​ൽ മെ​ച്ച​പ്പെ​ട്ട വി​ല​യ്ക്ക് വി​റ്റ​ഴി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ​വ​ർ. കൊ​ച്ചി​യി​ൽ അ​ണ്‍ഗാ​ർ​ബി​ൾ​ഡ് മു​ള​ക് 46,800 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 48,800രൂപയിലുമാ​ണ്.

വി​ദേ​ശ വ്യാ​പാ​ര​രം​ഗം ത​ള​ർ​ച്ച​യി​ലാ​ണ്. ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 7900-8100 ഡോ​ള​ർ. ഇ​ന്തോ​നേ​ഷ്യ​യി​ൽ വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. വി​യ​റ്റ്നാ​മും ബ്ര​സീ​ലും സ്റ്റോ​ക്ക് ഇ​റ​ക്കു​ന്നു​ണ്ട്.

ചു​ക്ക്

ആ​ഭ്യ​ന്ത​ര ഡി​മാ​ൻ​ഡി​ൽ ചു​ക്കു​വി​ല ഉ​യ​ർ​ന്നു. വി​പ​ണി​യി​ൽ സ്റ്റോ​ക്ക് നി​ല ചു​രു​ങ്ങി​യ​തി​നാ​ൽ ഉ​ത്ത​രേ​ന്ത്യ​ൻ ഡി​മാ​ൻ​ഡ് ചു​ക്കി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രമൊ​രു​ക്കു​മെ​ന്നാ​ണ് ഉ​ത്പാ​ദ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. മീ​ഡി​യം ചു​ക്ക് 10,000 രൂ​പ​യി​ലും ബെ​സ്റ്റ് ചു​ക്ക് 12,000 രൂ​പ​യി​ലു​മാ​ണ്.

ഏ​ലം

ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റി​ൽ വി​ള​വെ​ടു​പ്പി​ന്‍റെ ആ​ര​വ​മു​യ​രും. പു​തി​യ ഏ​ല​ക്ക വ​ര​വി​നെ ഉ​റ്റു​നോ​ക്കു​ക​യാ​ണ് ലേ​ലകേ​ന്ദ്ര​ങ്ങ​ൾ. ച​ര​ക്കു​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ അ​ഞ്ചു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക് വാ​രാ​ന്ത്യം വ​ണ്ട​ന്മേ​ട്ടി​ൽ ഏ​ല​ക്ക മു​ന്നേ​റി. വ​ലു​പ്പം കൂ​ടി​യ ഇ​ന​ങ്ങ​ൾ കി​ലോഗ്രാ​മി​ന് 1,516 രൂ​പ​യി​ലെ​ത്തി. ഏ​ല​ക്ക ശേ​ഖ​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ്യാ​പാ​രി​ക​ൾ ഉ​ത്സാ​ഹി​ച്ചെ​ങ്കി​ലും ക​യ​റ്റു​മ​തി​ക്കാ​ർ രം​ഗ​ത്തു സ​ജീ​വ​മ​ല്ല.

നാ​ളി​കേ​രം

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ മി​ക​വി​നി​ടെ വെ​ളി​ച്ചെ​ണ്ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം. മാ​സാ​രം​ഭ ഡി​മാ​ൻ​ഡ് മു​ൻ​നി​ർ​ത്തി കാ​ങ്ക​യ​ത്തെ മി​ല്ലു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ എ​ണ്ണ വി​ല്പ​ന​യ്ക്കി​റ​ക്കി. എ​ണ്ണ വി​റ്റ​ഴി​ക്കാ​ൻ മി​ല്ലു​കാ​ർ പ​ര​സ്പ​രം മ​ത്സ​രി​ച്ച​ത് വെ​ളി​ച്ചെ​ണ്ണ​വി​ല​യി​ൽ പി​രി​മു​റു​ക്ക​മു​ള​വാ​ക്കി. 14,000ൽ​നി​ന്ന് എ​ണ്ണ മാ​ർ​ക്ക​റ്റ് 13,800ലേ​ക്ക് താ​ഴ്ന്ന​ശേ​ഷം ശ​നി​യാ​ഴ്ച 13,900ലാ​ണ്. ഓ​ണ​വി​ല്പ​ന മു​ന്നി​ൽ​ക്ക​ണ്ട് മി​ല്ലു​കാ​ർ വ​രുംദി​ന​ങ്ങ​ളി​ൽ കൊ​പ്ര​യി​ൽ പി​ടി​മു​റു​ക്കാം. കൊ​പ്രവി​ല 9,305 രൂ​പ.

സ്വ​ർ​ണം

സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു. ആ​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​വ​ൻ 21,280 രൂ​പ​യി​ൽ​നി​ന്ന് 21,200ലേ​ക്ക് താ​ഴ്ന്നെ​ങ്കി​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ സ്വ​ർ​ണ​ത്തി​ലെ നി​ക്ഷേ​പ​താ​ത്പ​ര്യം ശ​നി​യാ​ഴ്ച പ​വ​നെ 21,360 രൂ​പ​യി​ലെ​ത്തി​ച്ചു. ഈ ​വാ​രം പ​വ​ൻ 21,540 വ​രെ ഉ​യ​രാ​ൻ ഇ​ട​യു​ണ്ട്.

ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഒൗ​ണ്‍സ് സ്വ​ർ​ണം 1,254 ഡോ​ള​റി​ൽ​നി​ന്ന് 1,271 വ​രെ ക​യ​റി. വാ​രാ​ന്ത്യം വി​ല 1,269 ഡോ​ള​റി​ലാ​ണ്. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 1,283 ഡോ​ള​ർ നീ​ങ്ങാം.

Related posts