പാ​ലാ സീ​റ്റി​നെ സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ‍ സി​പി​എം കോട്ടയം ജി​ല്ലാ സെ​ക്ര​ട്ടേറിയ​റ്റ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

കോ​ട്ട​യം: എ​ന്‍​സി​പി​യു​ടെ പാ​ലാ സീ​റ്റി​നെ സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തി​രു​ന​ക്ക​ര​യി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​ല്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് ജി​ല്ലാ നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 10.50ന് ​നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ത്തി​യി​രു​ന്നു. ഇ​ന്നു എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​തി​ഭ​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന സി​എം അ​റ്റ് കാ​മ്പ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ലെ​ത്തി​യ​ത്.

എ​ന്‍​സി​പി​യു​ടെ പാ​ലാ സി​റ്റി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന ച​ര്‍​ച്ച. മു​ന്ന​ണി വി​ട്ടു യു​ഡി​എ​ഫി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള മാ​ണി സി. ​കാ​പ്പ​ന്റെ തീ​രു​മാ​നും സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി​യി​ലെ​ത്തി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് വി​ട്ടു കൊ​ടു​ക്കു​ന്ന കാ​ര്യ​വും ച​ര്‍​ച്ച​യ്ക്കു വെ​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നു സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. പാ​ലാ സീ​റ്റി​ന്റെ കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​നം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു മാ​ണി സി. ​കാ​പ്പ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി എ​ന്‍​സി​പി ദേ​ശി​യ സെ​ക്ര​ട്ട​റി പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി സ​മ​യം അ​നു​വ​ദി​ച്ചി​ല്ല.

സീ​റ്റി​ന്റെ കാ​ര്യ​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. സെ​ക്ര​ട്ട​റി​യോ​ഗ​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​വും ചേ​രു​ന്നു​ണ്ട്.

കോ​ട്ട​യം, പു​തു​പ്പ​ളി, ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​യും യോ​ഗ​ത്തി​ല്‍ ഉ​യ​രും. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ന്‍. വാ​സ​ന്റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം വൈ​ക്കം വി​ശ്വ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ന്‍. വാ​സ​വ​ന്‍, പ്ര​ഫ. എം.​ടി. ജോ​സ​ഫ്, കെ. ​സു​രേ​ഷ് കു​റു​പ്പ്, പി.​കെ. ഹ​രി​കു​മാ​ര്‍, പി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍, എ.​വി. റ​സ​ല്‍, കെ.​എം. രാ​ധാ​കൃ​ഷ​ണ​ന്‍, സി.​ജെ. ജോ​സ​ഫ്, വി.​പി. ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment