ഇത്രയ്ക്കു വേണ്ടായിരുന്നു..! നീ​ണ്ടൂ​ർ പാ​ട​ശേ​ഖ​ങ്ങ​ളി​ലേ​ക്ക് രാ​ത്രികാ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി

നീ​ണ്ടൂ​ർ: നീ​ണ്ടൂ​ർ പാ​ട​ശേ​ഖ​ങ്ങ​ളി​ലേ​ക്ക് രാ​ത്രികാ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ മു​ട​ക്കാ​ലി റോ​ഡി​ൽ രാ​ത്രി​യി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്.

കൃ​ഷി ചെ​യ്യു​ന്ന പാ​ട​ത്തേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. റോ​ഡി​ൽ കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു.

റോ​ഡ് വ​ശ​ങ്ങ​ൾ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ചെ​ടി​ക​ളും മ​ര​ങ്ങ​ളും ന​ട്ടി​രു​ന്നു. ഇ​തൊ​ക്കെ ന​ശി​പ്പി​ക്കു​ക​യും പ്ര​ദേ​ശം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കയ്യട​ക്കി​യി​രി​ക്കു​ക​യു​മാ​ണ്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച​തി​നു ശേ​ഷം കാ​ലി​ക്കുപ്പി​ക​ൾ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു.

ഇ​ത്ത​രം സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളെ ക​ണ്ടെ​ത്തു​വാ​ൻ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment