‘സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരും’; കേരള കോൺഗ്രസ് ജോസഫ് വിഭാഗവും യുഡിഎഫും തമ്മിലുള്ള സീറ്റ് ചർച്ച നവംബർ രണ്ടിന് 


കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജോ​സ​ഫ് വി​ഭാ​ഗ​വും ജി​ല്ല​യി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള സീ​റ്റ് ച​ർ​ച്ച ന​വം​ബ​ർ ര​ണ്ടി​നു ന​ട​ക്കും. ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​സൗ​ക​ര്യ​ത്തെ​ തു​ട​ർ​ന്നാ​ണ് മാ​റ്റി​വ​ച്ച​ത്.

ആ​ദ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്തും തു​ട​ർ​ന്നു ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചായ​ത്ത് സീ​റ്റു​ക​ളും സം​ബ​ന്ധി​ച്ചാ​യി​രി​ക്കും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ചു താ​ഴേ​ത്തട്ടി​ൽ ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ത​ർ​ക്ക​മു​ള്ള സീ​റ്റു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ഉ​മ്മ​ൻ ചാ​ണ്ടി​യും പി.​ജെ. ജോ​സ​ഫും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​ ധാ​ര​ണ​യി​ലെ​ത്തു​ക​യെ​ന്നും സൂ​ച​ന​യു​ണ്ട്.

ജി​ല്ലാ യോ​ഗ​ത്തി​നു പി​ന്നാ​ലെ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഓ​രോ ഘ​ട​ക​ക​ക്ഷി​ക്കു​മു​ള്ള സീ​റ്റ് വി​ഭ​ജ​ന​വും തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും ന​ട​ത്തും. ന​വം​ബ​ർ ആ​ദ്യ​വാ​രം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ സം​യു​ക്ത കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റു​ക​ളും ന​ല്ക​ണ​മെ​ന്ന് പി.​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഈ ​അ​ഭി​പ്രാ​യ​ത്തോ​ട് അ​നു​കൂ​ല നി​ല​പാ​ട​ല്ല സ്വീ​ക​രി​ച്ച​ത്. നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ലും വീ​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​വും ഇ​ട​തു മു​ന്ന​ണി​യു​മാ​യി​ട്ടു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​യ സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളാ​യി​രി​ക്കും ജോ​സ് വി​ഭാ​ഗ​ത്തി​നു ന​ല്കു​ക​യെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

Related posts

Leave a Comment