അ​ക്ര​മി സം​ഘ​ത്തെ ചെ​റു​ത്ത പോ​ലീ​സു​കാ​ര​ന് പാ​രി​തോ​ഷി​കം; മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പ്ര​ത്യു​ഞ്ജയ​നാണ് റേ​ഞ്ച് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം പാരിതോഷികം പ്രഖ്യാപിച്ചത്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നെ​ത്തി​യ അ​ക്ര​മി സം​ഘ​ത്തെ ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​ന് പോ​ലീ​സി​ന്‍റെ വ​ക പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ് മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പ്ര​ത്യു​ഞ്ജയ​ന് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. 5000 രൂ​പ​യാ​ണ് പാ​രി​തോ​ഷി​കം.

അ​ക്ര​മി സം​ഘ​ത്തെ ചെ​റു​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര​മാ​യി മ​ർ​ദന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​ത്യു​ഞ്ജ​യ​നെ ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നെ​ത്തി​യ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഐ​പി.​ബി​നു ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ ചെ​റു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ത്യു​ഞ്ജയ​ന് മ​ർ​ദന​മേ​റ്റ​ത്. കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ന്ന പോ​ലീ​സു​കാ​രെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Related posts