പോ​ലീ​സി​ന്‍റേ​ത് ന​ര​നാ​യാ​ട്ട്…​പ്ര​ശ്ന​ക്കാ​ര​ൻ ശ​ര​ത്തെ​ന്ന് ആ​രോ പ​റ​ഞ്ഞു; മ​റ്റൊ​രു ശ​ര​ത്തി​നെ ഇ​ഞ്ച​പ്പ​രു​വമാ​ക്കി പോ​ലീ​സ്; യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

തൃ​ശൂ​ർ: ആ​ളു​മാ​റി യു​വാ​വി​നെ വീ​ട്ടി​ൽ​ക്ക​യ​റി ത​ല്ലി​ച്ച​ത​ച്ച് പോ​ലീ​സ്. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കോ​ടെ കു​റ്റൂ​ർ ചാ​മ​ക്കാ​ട് പു​തു​കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ​ര​ത്തി​നെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​യ്യൂ​ർ പോ​ലീ​സാ​ണ് ആ​ളു​മാ​റി യു​വാ​വി​നെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​ത്.

നേ​ര​ത്തേ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ശ​ര​ത് നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ന​ല്ല​ന​ട​പ്പി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റൂ​ർ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ശ​ര​ത് എ​ന്നു പേ​രു​ള്ള മ​റ്റൊ​രാ​ളാ​യി​രു​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ത്.

എ​ന്നാ​ൽ, കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കാ​തെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണു പ​രാ​തി. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തെ​യ്യം പ​രി​പാ​ടി​യു​ടെ ക​ണ​ക്കു​ക​ൾ ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​ഴു പോ​ലീ​സു​കാ​രെ​ത്തി മ​ർ​ദി​ച്ച​ത്.

ദേ​ഹ​മാ​സ​ക​ലം ലാ​ത്തി​യ​ടി​യേ​റ്റു. ഉ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തോ​ടെ താ​ന​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടും മ​ർ​ദ​നം തു​ട​ർ​ന്നു. നെ​ഞ്ചി​ലും വ​യ​റി​ലും പു​റ​ത്തും കാ​ലി​ലും തു​ട​യി​ലു​മെ​ല്ലാം അ​ടി​യേ​റ്റു പൊ​ട്ടി​യ നി​ല​യി​ലാ​ണ്.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ​ക്കു നേ​രേ​യും അ​തി​ക്ര​മ​മു​ണ്ടാ​യി. വീ​ട്ടി​ലെ സ്ത്രീ​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക​ളോ​ടും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മ​ർ​ദ​ന​മേ​റ്റ ശ​ര​ത് തൃ​ശൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​രീ​ര​മാ​കെ അ​ടി​യേ​റ്റ​തു​മൂ​ലം നീ​രു​വ​ന്ന നി​ല​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു​പി​ന്നാ​ലെ പോ​ലീ​സെ​ത്തി ആ​ളു മാ​റി​യ​താ​ണെ​ന്നു പ​റ​ഞ്ഞെ​ന്നും എ​ന്നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ശ​ര​ത് പ​റ​ഞ്ഞു.

Related posts

Leave a Comment