ക​ള​ഞ്ഞ് കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ല്‍​കി  പോ​ലീ​സു​കാ​ര്‍ മാ​തൃ​ക​യാ​യി

പ​ത്ത​നാ​പു​രം : വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ള​ഞ്ഞ് കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി പോ​ലീ​സുകാർ മാ​തൃ​ക​യാ​യി.പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് റൂ​റ​ല്‍ പോ​ലീ​സി​ലെ വാ​ഹ​ന പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന് മു​പ്പ​ത്തി​ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ ല​ഭി​ക്കു​ന്ന​ത്.

സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ വി​ജ​യ​കൃ​ഷ്ണ​നാ​ണ് പ​ണം റോ​ഡി​ല്‍ കി​ട​ന്ന് ല​ഭി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ക​ണ്‍​ട്രോ​ള്‍ റും ​എ​സ്.​ഐ സ​ലീം റാ​വു​ത്ത​റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ല്‍ സ​മീ​പ​ത്തു​ള​ള ബാ​ങ്കു​ക​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​റി​യി​പ്പ് ന​ല്‍​കി.
തു​ട​ര്‍​ന്ന് പു​ന്ന​ല സ്വ​ദേ​ശി സി​റാ​ജി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. വ്യാ​പാ​രി​യാ​യ സി​റാ​ജ് ബാ​ങ്കി​ലേ​ക്ക് പോ​ക​വെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ണം തി​രി​കെ ന​ല്‍​കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​സ്.​ഐ സ​ലീം റാ​വു​ത്ത​റും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​നും ശ്യാം​കു​മാ​റും.

Related posts