അ​വ​ർ ആ​ഗ്ര​ഹി​ക്കു​മ്പോ​ൾ… ഗാ​ന്ധി കു​ടും​ബ​ത്തി​ൽ​നി​ന്നു ബി​സി​ന​സ് ന​ട​ത്തു​ന്ന​തി​നെ​ക്കാ​ൾ എ​ളു​പ്പം രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​ത്; ബി​സി​ന​സു​കാ​ര​നു​മാ​യ റോ​ബ​ർ​ട്ട് വ​ദ്ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്രീയ​ത്തി​ലി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്രി​യ​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ റോ​ബ​ർ​ട്ട് വ​ദ്ര. പ്രി​യ​ങ്കാ ഗാ​ന്ധി അ​മേ​ഠി​യി​ലോ റാ​യ്ബ​റേ​ലി​യി​ലോ മ​ത്സ​രി​ക്കു​മോ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് റോ​ബ​ർ​ട്ട് വ​ദ്ര രാ​ഷ്‌ട്രീയ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​നം.

അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യും പാ​ർ​ട്ടി​യു​ടെ അ​നു​മ​തി വാ​ങ്ങു​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.”ബി​ജെ​പി എ​ന്നെ​യും എ​ന്‍റെ വ്യ​വ​സാ​യ​ങ്ങ​ളെ​യും കു​ടും​ബ​ത്തെ​യും കു​റി​ച്ച് പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തൊ​ക്കെ രാ​ഷ്‌ട്രീയ പ്ര​തി​കാ​ര​മാ​ണെ​ന്നു ജ​നം കാ​ണു​ന്നു​മു​ണ്ട്.

ഞാ​ൻ രാ​ഷ്‌ട്രീയ ത്തി​ൽ നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തൊ​ക്കെ പാ​ർ​ല​മെ​ന്‍റി​ലും തെ​രു​വി​ലും നേ​രി​ടാ​ൻ ക​ഴി​യു​മെ​ന്നു ജ​നം ക​രു​തു​ന്നു. ഇ​തു​വ​രെ ഞാ​ൻ മാ​റി​നി​ന്നു.

എ​ന്നാ​ൽ, ബി​സി​ന​സ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ ത​ന്നെ ചി​ല​ർ രാ​ഷ്‌ട്രീയത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. റാ​യ്ബ​റേ​ലി​യും അ​മേ​ഠി​യി​ലും മാ​ത്ര​മ​ല്ല മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും മ​ത്സ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്.

പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ള്ള​വ​ർ ത​നി​ക്കാ​യി പോ​സ്റ്റ​ർ പ​തി​ക്കു​ന്നു. ഗാ​ന്ധി കു​ടും​ബ​ത്തി​ൽ​നി​ന്നു ബി​സി​ന​സ് ന​ട​ത്തു​ന്ന​തി​നെ​ക്കാ​ൾ എ​ളു​പ്പം രാ​ഷ്‌ട്രീയത്തി​ലി​റ​ങ്ങു​ന്ന​താ​ണെ​ന്നും വ​ദ്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment