‘ചൂ​ടാ​ക​ണ്ട… ഫോൺ എടുക്കാത്തതല്ല…’; ​ക​ഠി​ന​മാ​യ വേ​ന​ലി​ലും പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കുന്നു; ന​യം വ്യ​ക്ത​മാ​ക്കി എഫ്ബിയിൽ പോസ്റ്റിട്ട് കെ​എ​സ്ഇ​ബി


കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍‍ ഓ​ഫീ​സി​ല്‍‍ വി​ളി​ക്കു​മ്പോ​ള്‍‍ ഫോ​ണ്‍‍‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഫോ​ണ്‍‍‍ റി​സീ​വ​ര്‍‍‍ മാ​റ്റി വ​യ്ക്കു​ന്നു എ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ വാ​സ്ത​വ​മ​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. നി​ര​വ​ധിപ്പേ​ര്‍‍‍‍ ഒ​രേ ന​മ്പ​റിലേ​ക്ക് വി​ളി​ക്കു​മ്പോ​ള്‍‍‍ ടെ​ലി​ഫോ​ണ്‍‍‍ NU Tone എ​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. വി​ളി​ക്കു​ന്ന​യാ​ള്‍‍‍‍​ക്ക് ഈ ​അ​വ​സ്ഥ​യി​ല്‍‍‍ എ​ന്‍‍‍‍​ഗേ​ജ്ഡ് ടോ​ണ്‍‍‍ മാ​ത്ര​മേ കേ​ള്‍‍‍‍‍​ക്കു​ക​യു​ള്ളു​വെ​ന്നും കെ​എ​സ്ഇ​ബി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

കെ​എ​സ്ഇ​ബി​യു​ടെ ഫേ​സ് ബു​ക്ക് കു​റി​പ്പ്…
സം​സ്ഥാ​ന​ത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍‍‍​ന്നു​ത​ന്നെ തു​ട​രു​ക​യാ​ണ്. വൈ​ദ്യു​തി ഉ​പ​യോ​ഗ​വും അ​നു​ദി​നം കൂ​ടി​വ​രു​ന്നു. ത​ട​സര​ഹി​ത​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലാ​ണ് കെഎ​സ്ഇബി ഇ​ന്ന​ലെ മാ​ക്സി​മം ഡി​മാ​ൻ​ഡ് 5419 മെ​ഗാ​വാ​ട്ടാ​യി വ​ർ​ധി​ച്ചു. രാ​ത്രി 10.47 നാ​ണ് വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വീ​ണ്ടും റിക്കാ​ർ​ഡ് ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്.​ വി​ത​ര​ണ ലൈ​നി​ലെ ലോ​ഡ് ക്ര​മാ​തീ​ത​മാ​യി കൂ​ടു​മ്പോ​ഴാ​ണ് ഫ്യൂ​സ് ഉ​രു​കി വൈ​ദ്യു​ത​പ്ര​വാ​ഹം നി​ല​യ്ക്കു​ന്ന​ത്.

പ​രാ​തി അ​റി​യി​ക്കാ​ന്‍‍‍ കെഎ​സ്ഇബി സെ​ക്ഷ​ന്‍‍‍ ഓ​ഫീ​സി​ലേ​ക്കു​ള്ള ഫോ​ണ്‍‍‍ വി​ളി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​വ​രു​ന്നു. കെഎ​സ്ഇബി സെ​ക്ഷ​ന്‍‍ ഓ​ഫീ​സി​ല്‍‍ വി​ളി​ക്കു​മ്പോ​ള്‍‍ ഫോ​ണ്‍‍‍ എ​ടു​ക്കു​ന്നി​ല്ലെന്ന പ​രാ​തി ശ്ര​ദ്ധ​യി​ല്‍‍‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഫോ​ണ്‍‍‍ റി​സീ​വ​ര്‍‍‍ മാ​റ്റി വ​യ്ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ഇ​ത് വാ​സ്ത​വ​മ​ല്ല. ബോ​ധ​പൂ​ര്‍‍‍​വം ഒ​രു ഓ​ഫീ​സി​ലും ഫോ​ണ്‍‍‍ എ​ടു​ക്കാ​തി​രി​ക്കു​ന്ന പ്ര​വ​ണ​ത ഇ​ല്ല. കോ​വി​ഡ്, പ്ര​ള​യ​കാ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും മെ​ച്ച​പ്പെട്ട സേ​വ​നം കാ​ഴ്ച​വ​ച്ച​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ​യാ​കെ പ്ര​ശം​സ​നേ​ടി​യ കെഎ​സ്ഇബി ഈ ​ക​ഠി​ന​മാ​യ വേ​ന​ലി​ലും പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ഒ​രു ലാ​ന്‍‍‍​ഡ് ഫോ​ണ്‍‍‍ മാ​ത്ര​മാ​ണ് സെ​ക്ഷ​ന്‍‍‍ ഓ​ഫീ​സു​ക​ളി​ല്‍‍‍ നി​ല​വി​ലു​ള്ള​ത്. ഒ​രു സെ​ക്ഷ​ന്‍റെ കീ​ഴി​ല്‍‍‍ 15,000 മു​ത​ല്‍‍‍ 25,000 വ​രെ ഉ​പ​ഭോ​ക്താ​ക്ക​ള്‍‍‍ ഉ​ണ്ടാ​യി​രി​ക്കും. ഉ​യ​ര്‍‍‍​ന്ന ലോ​ഡ് കാ​ര​ണം ഒ​രു 11 കെ ​വി ഫീ​ഡ​ര്‍‍‍ ത​ക​രാ​റി​ലാ​യാ​ല്‍‍‍‍​ത്ത​ന്നെ ആ​യി​ര​ത്തി​ലേ​റെ പേ​ര്‍‍‍​ക്ക് വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തി​ല്‍‍‍ ചെ​റി​യൊ​രു ശ​ത​മാ​നം പേ​ര്‍‍‍ സെ​ക്ഷ​ന്‍‍‍ ഓ​ഫീ​സി​ലെ ന​മ്പ​റി​ല്‍‍‍ വി​ളി​ച്ചാ​ല്‍‍‍‍‍​പ്പോ​ലും ഒ​രാ​ള്‍‍‍‍​ക്കു മാ​ത്ര​മാ​ണ് സം​സാ​രി​ക്കാ​ന്‍‍‍ ക​ഴി​യു​ക. മ​റ്റു​ള്ള​വ​ര്‍‍‍‍​ക്ക് ഫോ​ണ്‍‍‍ ബെ​ല്ല​ടി​ക്കു​ന്ന​താ​യോ എ​ന്‍‍‍​ഗേ​ജ്ഡാ​യോ ആ​യി​രി​ക്കും മ​ന​സ്സി​ലാ​വു​ക.

9496001912 എ​ന്ന മൊ​ബൈ​ല്‍‍‍ ന​മ്പ​രി​ലേ​ക്ക് വി​ളി​ച്ചും വാ​ട്സാ​പ് സ​ന്ദേ​ശ​മ​യ​ച്ചും പ​രാ​തി അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ലു​ണ്ട്. ഫോ​ണി​ല്‍‍‍ ഈ ​ന​മ്പ​ര്‍‍‍‍ സേ​വ് ചെ​യ്തു​വ​ച്ചാ​ല്‍‍‍ തി​ക​ച്ചും അ​നാ​യാ​സ​മാ​യി വാ​ട്സാ​പ് സ​ന്ദേ​ശ​മ​യ​ച്ച് പ​രാ​തി ര​ജി​സ്റ്റ​ര്‍‍‍ ചെ​യ്യാ​നും സാ​ധി​ക്കും.
സെ​ക്ഷ​ന്‍‍‍ ഓ​ഫീ​സി​ല്‍‍‍ ഫോ​ണ്‍‍‍ വി​ളി​ച്ചു കി​ട്ടാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍‍‍ 1912 എ​ന്ന ന​മ്പ​റില്‍‍‍‍ കെഎ​സ്ഇബി​യു​ടെ സെ​ന്‍‍‍​ട്ര​ലൈ​സ്ഡ് കോ​ള്‍‍‍ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ക്കാ​വു​ന്ന​താ​ണ്.

ഐ ​വി ആ​ര്‍‍‍ എ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​തി​വേ​ഗം പ​രാ​തി ര​ജി​സ്റ്റ​ര്‍‍ ചെ​യ്യാ​ന്‍‍‍ ക​ഴി​യും. ആ​വ​ശ്യ​മെ​ങ്കി​ല്‍‍‍ ക​സ്റ്റ​മ​ര്‍‍‍​കെ​യ​ര്‍‍‍ എ​ക്സി​ക്യു​ട്ടീ​വി​നോ​ട് സം​സാ​രി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.1912-ല്‍‍‍‍ ​വി​ളി​ക്കു​ന്ന​തി​നു​മു​മ്പ് 13 അ​ക്ക ക​ണ്‍‍‍‍​സ്യൂ​മ​ര്‍‍‍ ന​മ്പ​ര്‍‍‍ കൂ​ടി കൈയിൽ‍‍‍‍ ക​രു​തു​ന്ന​ത് പ​രാ​തി രേ​ഖ​പ്പെ​ടു​ത്ത​ല്‍‍ എ​ളു​പ്പ​മാ​ക്കും.

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment