കളമശേരിയില്‍ പോത്ത് ഉടമസ്ഥനെ കുത്തിക്കൊന്നു; പാടത്ത് ചെളി നിറഞ്ഞിരുന്നതിനാല്‍ ഓടി രക്ഷപ്പെടാനും സാധിച്ചില്ല; സംഭവംകണ്ട നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

pothക​ള​മ​ശേ​രി : പാ​ട​ത്തു മേ​യാ​ന്‍ വി​ട്ടി​രു​ന്ന പോ​ത്തു​ക​ളി​ല്‍ ഒ​ന്ന് ഉ​ട​മ​സ്ഥ​നെ കു​ത്തി​ക്കൊ​ന്നു. ക​ള​മ​ശേ​രി കൂ​ടോ​ത്ത് വീ​ട്ടി​ല്‍ ഇ​ബ്രാ​ഹിം (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇന്നുരാവിലെ 11.30ഒാടെ ക​ള​മ​ശേ​രി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള പാ​ട​ത്താ​യി​രു​ന്നു സം​ഭ​വം. ഇബ്രാഹിമിന്‍റെ ഉടമസ്ഥതയിലുള്ള മൂ​ന്നു പോ​ത്തു​ക​ളെ​യും രാ​വി​ലെ​ത​ന്നെ ഇ​വി​ടെ മേ​യാ​ന്‍ വി​ട്ടി​രു​ന്നു. ഇ​വ പ​ര​സ്പ​രം കു​ത്തു​ണ്ടാ​ക്കു​ന്ന​തു ക​ണ്ട ഇ​ബ്രാ​ഹീം പ​തി​നൊ​ന്നോ​ടെ സ്ഥ​ല​ത്തെ​ത്തി.

കു​ത്തു​ണ്ടാ​ക്കി​യ പോ​ത്തു​ക​ളെ മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രെ​ണ്ണം ഇ​ബ്രാ​ഹി​മി​നെ കു​ത്തി എ​ടു​ത്തെ​റി​ഞ്ഞു. തു​ട ഭാ​ഗ​ത്തു കു​ത്തേ​റ്റ ഇ​ബ്രാ​ഹിം ഏ​താ​നും മീ​റ്റ​ര്‍ ദൂ​രെ​യാ​ണു തെ​റി​ച്ചു വീ​ണ​ത്. പാ​ട​ത്ത് ചെ​ളി നി​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​നും സാ​ധി​ച്ചി​ല്ല. സം​ഭ​വം​ക​ണ്ട നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി ഇ​ദ്ദേ​ഹ​ത്തെ കളമശേരി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ക്കും. കളമശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സൈനബ.

Related posts