പ്ര​ള​യ​ത്തി​ൽ വ​യ​റിം​ഗ് ന​ശി​ച്ച വീ​ടു​ക​ളി​ൽ കെഎസ്ഇബിയുടെ സൗ​ജ​ന്യ സേ​വ​നം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ മു​ങ്ങി വ​യ​റിം​ഗ് ന​ശി​ച്ച വീ​ടു​ക​ളി​ൽ സിം​ഗി​ൾ പോ​യി​ന്‍റ് ക​ണ​ക്ഷ​നു​ക​ൾ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ചെ​യ്തു കൊ​ടു​ക്കു​മെ​ന്നു കെഎസ്ഇബി.എ​ല്ലാ കു​ടി​വെ​ള്ള പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു മു​ന്തി​യ പ​രി​ഗ​ണ​ന കൊ​ടു​ക്കും. റി​ലീ​ഫ് ക്യാ​ന്പു​ക​ളി​ൽ ക​ഐ​സ്ഇ​ബി​യു​ടെ ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്കും.

റി​ലീ​ഫ് ക്യാ​ന്പു​ക​ളി​ൽ വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കാ​തെ നോ​ക്കാ​നും, ത​ട​സ​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഇ​തെ​ന്നും കെഎസ്ഇബി അ​റി​യി​ച്ചു.

Related posts