പ്ര​ണ​യം പ്ല​സ്‌​വ​ണി​ൽ മൊ​ട്ടി​ട്ടു; ക​വ​ർ​ന്നെ​ടു​ത്ത​ത് കൂ​ട്ടു​കാ​രി​യു​ടെ സ​ഹോ​ദ​ര​നെ

പ്ര​ണ​യി​ച്ച് അ​റേ​ഞ്ച് മാ​ര്യേ​ജ് ചെ​യ്ത​വ​രാ​ണു ഞ​ങ്ങ​ൾ. എ​നി​ക്ക് സ​ഹോ​ദ​ര​ങ്ങ​ളി​ല്ല. എ​ന്‍റെ ആ​ദ്യ ക്ര​ഷ് അ​രു​ണാ​യി​രു​ന്നു. ‌ടീ​നേ​ജ് ക്ര​ഷ് എ​ന്നൊ​ക്കെ പ​റ​യി​ല്ലേ. എ​ന്‍റെ ഫ്ര​ണ്ടിന്‍റെ ബ്ര​ദ​ർ ആ​ണ് അ​രു​ൺ. അ​രു​ണി​ന്‍റെ സി​സ്റ്റ​റും ഞാ​നും ക്ലാ​സ്മേ​റ്റ്സ് ആ​ണ്. എ​നി​ക്ക് സ​ഹോ​ദ​ര​ൻ​മാ​ർ ഇ​ല്ല. അ​മ്മ​യു​ടെ വീ​ട്ടി​ലെ ഏ​റ്റ​വും മൂ​ത്ത കു​ട്ടി ഞാ​നാ​ണ്.

അ​ച്ഛ​ന്‍റെ കു​ടും​ബ​ത്തി​ലെ ക​സി​ൻ​സെ​ല്ലാം പെ​ൺ​കു​ട്ടി​ക​ളാ​ണ്. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​ക്കെ സ​ഹോ​ദ​ര​ൻ​മാ​ർ ഉ​ണ്ട്. അ​വ​ർ ചേ‌​ട്ട​ൻ​മാ​രു​ടെ കാ​ര്യം പ​റ​യു​മ്പോ​ൾ എ​നി​ക്കു മാ​ത്രം ചേ‌‌​ട്ട​ൻ ഇ​ല്ല​ല്ലോ എ​ന്ന് തോ​ന്നും. അ​മ്മ​യോ​ട് പ​റ​യു​മ്പോ​ൾ നി​ന​ക്ക് ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ ചേ‌​ട്ട​നെ ല​ഭി​ക്കും എ​ന്ന് പ​റ​യും. ആ ​ചേ​ട്ട​നെ​യ​ല്ല വേ​ണ്ട​തെ​ന്ന് ഞാ​ൻ. അ​രു​ണി​ന്‍റെ സ​ഹോ​ദ​രി​യു​ടെ പേ​ര് അ​ഞ്ജ​ന എ​ന്നാ​ണ്. അ​ഞ്ജ​ന വ​ന്ന് എ​നി​ക്ക് ചേ​ട്ട​ൻ പിം​പി​ൾ പൊ​ട്ടി​ച്ചു ത​ന്നു, ഡ്രോ​പ് ചെ​യ്തു, മൂ​വി​ക്ക് പോ​യി എ​ന്നൊ​ക്കെ എ​ന്നോ​ടു പ​റ​യും.

ഓ ​നി​ന്‍റെ ഒ​രു ചേ​ട്ട​ൻ എ​ന്ന് ഞാ​ൻ ചി​ന്തി​ക്കും. അ​ഞ്ജ​ന​യു​ടെ ചേ​ട്ട​നെ ക​ണ്ടി​ട്ടു​ണ്ട്, ന​ല്ല ര​സ​മു​ണ്ട് കാ​ണാ​ൻ എ​ന്നൊ​ക്കെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യും. പ​റ​ഞ്ഞു കേ​ട്ട് ഒ​രാ​ളെ കാ​ണാ​തെ ആ​രാ​ധ​ന തോ​ന്നി​ല്ലേ. അ​ങ്ങ​നെ ആ​രാ​ധ​ന​യു​ണ്ടാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് ഞ​ങ്ങ​ൾ എല്ലാ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ട്ടി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം വീ​ട്ടി​ൽ പോ​യാ​ൽ ഇ​യാ​ളെ കാ​ണാ​ലോ എ​ന്നാ​ണ്. അ​ങ്ങ​നെ പോ​യി, ക​ണ്ടു. അ​ന്ന​ത്തെ പ്രാ​യ​ത്തി​ലെ ക്ര​ഷ്. പ്രേ​മം എ​ന്നൊ​ന്നും വി​ളി​ക്കാ​നാ​കി​ല്ല. എ​ന്നോ​ട് അ​രു​ണി​നും ഇ​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ അ​തെ​ന്നോ​ടു പ​റ​ഞ്ഞു. ഞാ​ൻ വീ​ട്ടി​ൽ പ​റ​ഞ്ഞു. ഇ​ത്ര ചെ​റി​യ പ്രാ​യ​ത്തി​ൽ ഇ​തി​നൊ​ന്നും സ​മ​യ​മി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​ന്ന് ഞാ​ൻ പ്ല​സ് ടു​വി​നും അ​രു​ൺ ഡി​ഗ്രി​ക്കും പ​ഠി​ക്കു​ക​യാ​ണ്. പി​ന്നെ, അ​രു​ണി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ആ​ലോ​ച​ന വ​ന്നു. പെ​ണ്ണു​കാ​ണ​ലും ജാ​ത​ക​വു​മൊ​ക്കെ നോ​ക്കി അ​റേ​ഞ്ച്ഡ് മാ​ര്യേ​ജാ​യി​രു​ന്നു. ചെ​റി​യ പ്രാ​യ​ത്തി​ൽ ക​ല്യാ​ണം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​നി​ക്ക് 28 ലേ ​ക​ല്യാ​ണം ന​ട​ക്കൂ എ​ന്നാ​ണ് ജാ​ത​ക​ത്തി​ൽ. അ​ന്ന് ത​നി​ക്ക് 28 ൽ ​എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വ​ള​രെ വൈ​കി​പ്പോ​കു​മെ​ന്ന് തോ​ന്നി​യി​രു​ന്നു.
-ഗാ​യ​ത്രി അ​രു​ൺ

Related posts

Leave a Comment