എന്റെ മനസു നിറയെ ഇതുപോലെയൊരു കുഞ്ഞ് അനുജത്തിയെ വേണമെന്ന ആഗ്രഹമാണ്; പൃഥിരാജ് മനസു തുറക്കുന്നു

സൂപ്പര്‍താരം പൃഥിരാജ് തന്റെ മനസിലെ വലിയൊരു ആഗ്രഹമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസു നിറയെ’. പൃഥിരാജ് ഇതു പറഞ്ഞപ്പോള്‍ ആരാകും ആ പെണ്‍കുട്ടിയെന്നോര്‍ത്ത് ആരാധകര്‍ തലപുകച്ചു തുടങ്ങി. മലയാളത്തിന്റ സ്വന്തം നസ്രിയ നസീമാണ് ആ പെണ്‍കുട്ടി. നസ്രിയയും പൃഥ്വിയും ഒന്നിച്ചഭിനയിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം മൈസ്‌റ്റോറിയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥി മനസു തുറന്നത്.

നസ്രിയ തനിക്ക് കുഞ്ഞനുജത്തിയാണെന്ന് പൃഥ്വിരാജ് പറയുന്നു. നസ്രിയയെ പരിചയപ്പെട്ടതുമുതല്‍ ഇത് പോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ എന്ന് പൃഥ്വി വ്യക്തമാക്കി. മൈസ്‌റ്റോറിയില്‍ പാര്‍വതിയും പൃഥ്വിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നസ്രിയയും പാര്‍വതിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രമാണ് മൈസ്‌റ്റോറി. ചിത്രത്തില്‍ പൃഥ്വിയും നസ്രിയയും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Related posts