ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം താമസമാക്കിയ വ്യക്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ യോഗ്യനല്ല! മക്കള്‍ തന്റേതല്ലെന്ന് വാദിച്ച പ്രിന്‍സിപ്പലിനെതിരെ വനിതാകമ്മീഷന്‍

കോ​ഴി​ക്കോ​ട്: മ​ക്ക​ള്‍ ത​ന്‍റേ​ത​ല്ലെ​ന്ന് വാ​ദി​ച്ച പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ വ​നി​താ​ക​മ്മീ​ഷ​ന്‍. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്ത സ്ത്രീ​യെ ഉ​പേ​ക്ഷി​ച്ച് മ​ക്ക​ളെ പോ​ലും അം​ഗീ​ക​രി​ക്കാ​തെ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ലി​ന് ഒ​രി​ക്ക​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​ഴി​കാ​ട്ടി​യാ​നാ​വി​ല്ലെ​ന്നും ഇ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ യോ​ഗ്യ​ന​ല്ലെ​ന്നും വ​നി​താ​ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി .

വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ അ​ദാ​ല​ത്തി​ലാ​ണ് 18 വ​ര്‍​ഷ​മാ​യി വേ​ര്‍​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ലി​നെക്കു​റി​ച്ച് ഭാ​ര്യ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്.

23 ഉം 19 ​ഉം വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഭാ​ര്യ എ​ത്തി​യ​ത്. ഭ​ര്‍​ത്താ​വു​മാ​യി നി​യ​മാ​നു​സൃ​തം വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞി​ല്ലെ​ങ്കി​ലും 18 വ​ര്‍​ഷ​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​വ​ര്‍ ക​മ്മീ​ഷ​നം​ഗ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യും ആ​ണ്‍​കു​ട്ടി​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ചെ​ല​വും ഇ​ദ്ദേ​ഹം ന​ല്‍​കാ​റി​ല്ല.

പി​ജി വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ള്‍​ക്ക് മാ​സം 5000 രൂ​പ​മാ​ത്ര​മാ​ണ് പ്രി​ന്‍​സി​പ്പ​ൽ ന​ല്‍​കു​ന്ന​ത്. അ​തേ​സ​മ​യം മ​ക്ക​ള്‍ ത​ന്‍റേ​ത​ല്ലെ​ന്ന വാ​ദ​മാ​ണ് പ്രി​ന്‍​സി​പ്പ​ൽ ഉ​ന്ന​യി​ച്ച​ത്. ഒ​ടു​വി​ല്‍ മ​ക്ക​ളു​ടെ ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് പ്രി​ന്‍​സി​പ്പ​ൽ ര​ണ്ടു​പേ​രും ത​ന്‍റെ മ​ക്ക​ളാ​ണെ​ന്ന് സ​മ്മ​തി​ച്ച​തെ​ന്നും വ​നി​താ​ക​മ്മീ​ഷ​ന്‍ അം​ഗം എം.​എ​സ്. താ​ര പ​റ​ഞ്ഞു.

വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ മ​ണി​ക്കൂ​റി​ന് ല​ക്ഷ​ങ്ങ​ള്‍ ഫീ​സ് വാ​ങ്ങു​ന്ന അ​ഭി​ഭാ​ഷ​ക​നെ വ​ച്ച് കേ​സ് സു​പ്രീം​കോ​ട​തിയിൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

ര​ണ്ടു​മ​ക്ക​ളെയും കാ​ണ​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വ​നി​താ​ക​മ്മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്ത് മ​ക്ക​ളു​മാ​യെ​ത്താ​ന്‍ ഭാ​ര്യ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെന്ന് എം.​എ​സ്. താ​ര പ​റ​ഞ്ഞു.
ഭ​ര്‍​തൃ​പീ​ഢ​ന​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രി​ല്‍ നി​ന്നു​ള്ള പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി എം.​എ​സ്.​താ​ര പറഞ്ഞു.

ഇ​ന്ന​ലെ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ 76 പ​രാ​തി​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ 13 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു. ഏ​ഴു പ​രാ​തി​ക​ളി​ല്‍ പോ​ലീ​സു​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു പ​രാ​തി കോ​ട​തി മു​ഖേ​ന പ​രി​ഹ​രി​ക്കേ​ണ്ട​തി​നാ​ല്‍ അ​വി​ടേ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. 25 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി​വ​ച്ചു. ക​ക്ഷി​ക​ള്‍ ഹാ​ജ​രാ​കാത്ത​തി​നാ​ല്‍ 25 പ​രാ​തി​ക​ളി​ല്‍ പ​രി​ഗ​ണി​ച്ചി​ല്ല.

Related posts