നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം; സ്റ്റാ​ൻ​ഡി​ൽ ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ന്നെന്ന് പരാതി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം. ഉ​ടു​മ്പ​ന്‍​ചോ​ല ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ കി​ഴ​ക്കേ​ക്ക​വ​ല ബി​എ​ഡ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ എ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്നി​വ​രെ വെ​ല്ലു​വി​ളി​ച്ചാ​ണ് സ്വ​കാ​ര്യ ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ടൗ​ണി​ലേ​ക്ക് വ​രേ​ണ്ട യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ക്ലേ​ശം ചെ​റു​ത​ല്ല. സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ശേ​ഷം 50 മു​ത​ല്‍ 90 രൂ​പ വ​രെ മു​ട​ക്കി ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് ടൗ​ണി​ലേ​ക്ക് എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള​ത്.

മൂ​ന്നാ​ര്‍, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ഉ​ടു​മ്പ​ന്‍​ചോ​ല, ചെ​മ്മ​ണ്ണാ​ര്‍, പൂ​പ്പാ​റ, ശാ​ന്ത​ന്‍​പാ​റ, ദേ​വി​കു​ളം, മാ​വ​ടി, മ​ഞ്ഞ​പ്പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി അ​ടു​ത്ത ചാ​ലു​വ​രെ സ്റ്റാ​ൻ​ഡി​ൽ പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്. സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ക്കി​വി​ടു​ന്ന യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍ എ​ത്തേ​ണ്ട​വ​രാ​ണ്.

താ​ലൂ​ക്ക് ഓ​ഫീ​സ്, സ​പ്ലൈ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, സ​ര്‍​വേ ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കെ​എ​സ്ആ​ര്‍​ടി​സി ഓ​ഫീ​സ്, കോ​ട​തി, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ്, സാ​മു​ഹ്യ​ക്ഷേ​മ വ​കു​പ്പ്, എ​ക്‌​സൈ​സ് ഓ​ഫീ​സ്, എ​ഇ ഓ​ഫീ​സ്, വി​വി​ധ സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, ബി​എ​ഡ് കോ​ള​ജ്, ബാ​ങ്കു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ​സ​ര്‍​കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു കി​ഴ​ക്കേ ക​വ​ല​യി​ലാ​ണ്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​വി​ടെ എ​ത്തേ​ണ്ട​വ​ര്‍​ക്കും ഈ ​ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും കി​ഴ​ക്കെ ക​വ​ല​യി​ല്‍ എ​ത്താ​ന്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് രാ​വി​ലെ​യും മ​ട​ങ്ങി​പ്പോ​കാ​ന്‍ വൈ​കു​ന്നേ​ര​വും ഓ​ട്ടോ റി​ക്ഷാ വി​ളി​ക്ക​ണം. സ്റ്റാ​ൻ​ഡി​ൽ ട്രി​പ്പ് അ​വ​സാ​നി​ക്കു​ന്ന എ​ല്ലാ ബ​സു​ക​ളും കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍ എ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി മ​ട​ങ്ങാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment