‘ചും​ബ​നം’ മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് മാ​ത്ര​മേ ഒ​രു സം​സാ​ര വി​ഷ​യം ആ​വു​ന്നു​ള്ളൂവെന്ന് പ്രിയ വാര്യർ

അ​ഡാ​ർ ലൗ​വെ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലെ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ. ആ​ദ്യ സി​നി​മ​യ്ക്കുശേ​ഷം നാ​ലു വ​ർ​ഷം പ്രി​യ വാ​ര്യ​രെ മ​ല​യാ​ള സി​നി​മ​യി​ൽ ക​ണ്ടി​ല്ല.

സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​ക​ൾ കാ​ര്യ​മാ​ക്കാ​തെ പ്രി​യ ക​രി​യ​റി​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ക​യും മ​റു​ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.
ഫോ​ർ ഇ​യേ​ർ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്രി​യ വാ​ര്യ​ർ.

കാന്പസ് പ്ര​ണ​യ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ലെ ചും​ബ​ന രം​ഗം ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഇ​തേ​പ്പ​റ്റി സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് പ്രി​യ വാ​ര്യ​ർ.

ചും​ബ​ന രം​ഗം മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് മാ​ത്ര​മേ ഒ​രു സം​സാ​ര വി​ഷ​യം ആ​വു​ന്നു​ള്ളൂ. ഹോ​ളി​വു​ഡി​ലും ബോ​ളി​വു​ഡി​ലും അ​ത് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ട്.

ഇ​വി​ടെ അ​ത് ന​ട​ക്കു​മ്പോ​ൾ മാ​ത്രം അ​ത് ഭ​യ​ങ്ക​ര സം​സാ​ര വി​ഷ​യം ആ​ണ്. ന​മ്മ​ൾ ഹാ​പ്പി സീ​നു​ക​ൾ ചെ​യ്യു​ന്നു​ണ്ട്, ഇ​മോ​ഷ​ണ​ൽ സീ​നു​ക​ൾ ചെ​യ്യു​ന്നു​ണ്ട്, ഫൈ​റ്റ് സീ​നു​ക​ൾ ചെ​യ്യു​ന്നു​ണ്ട്.

ലി​പ് ലോ​ക്ക്, ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളെപ്പറ്റി എ​ടു​ത്ത് സം​സാ​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ത് സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. ന​മ്മ​ൾ എ​ല്ലാ രീ​തി​യി​ലു​മു​ള്ള ഇ​മോ​ഷ​ൻ​സി​ലൂ​ടെ ക​ട​ന്ന് പോ​വു​മ്പോ​ൾ ഏ​തൊ​രു മ​നു​ഷ്യ​നും ക​ട​ന്ന് പോ​വു​ന്ന ഇ​മോ​ഷ​നാ​ണ് ഇ​തും.

ന​മ്മ​ള​ത് നോ​ർ​മ​ലൈ​സ് ചെ​യ്യേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​വ​ല്യൂ​ഷ​ൻ എ​ന്ന​ത് സം​ഭ​വി​ക്ക​ണ​മ​ല്ലോ, പ്രോ​ഗ്രസ് സം​ഭ​വി​ക്ക​ണം. ഒ​ര​ടി മു​ന്നോ​ട്ട് വ​ച്ച് പ​ത്ത​ടി പി​ന്നി​ലേ​ക്ക് വ​ച്ചി​ട്ട് കാ​ര്യ​മി​ല്ല.

ന​മ്മ​ൾ അ​തി​നെ പ്പറ്റി എ​ടു​ത്ത് സം​സാ​രി​ക്കാ​തി​രു​ന്നാ​ൽ എ​ല്ലാം നോ​ർ​മ​ലൈ​സ് ആ​വും -പ്രി​യ പ​റ​യുന്നു.സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നെ ശ​ക്ത​യാ​ക്കി​യി​ട്ടു​ണ്ട്. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ച്, പ്രോ​സ​സ് ചെ​യ്ത് അ​ടു​ത്ത​ത് എ​ന്തെ​ന്ന് മ​ന​സി​ലാ​ക്കി അ​ടു​ത്ത​തെ​ന്തെ​ന്ന് ആ​ലോ​ചി​ക്ക​ണം.

അ​തി​നെ ഒ​രു പോ​സി​റ്റീ​വ് രീ​തി​യി​ലേ​ക്ക് ചാ​ന​ൽ ചെ​യ്യാ​ൻ ഞാ​ൻ പ​ഠി​ച്ചു. അ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഫാ​ക്ട​ർ ആ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ മോ​ശം പ്ലാ​റ്റ്ഫോം അ​ല്ല, അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ നെ​ഗ​റ്റി​വി​റ്റി ആ​ണ്. അ​തി​നെ അ​വ​ഗ​ണി​ച്ച് ന​ല്ല വ​ശ​ത്തെ കാ​ണേ​ണ്ട​തു​ണ്ടെ​ന്നും പ്രി​യ വാ​ര്യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment