മോ​ദി​യു​ടെ നാ​ട്ടി​ൽ​നി​ന്ന് പ്രി​യ​ങ്ക​യു​ടെ ആ​ദ്യ ട്വീ​റ്റ്; ക​ട​മെ​ടു​ത്ത​ത് ഗാ​ന്ധി​ജി​യെ

ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ൽ വ​ര​വ​റി​യി​ച്ച് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ ട്വീ​റ്റു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ടാ​യ ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് പ്രി​യ​ങ്ക ആ​ദ്യ​മാ​യി ട്വീ​റ്റ് ചെ​യ്ത​ത്.

സ​ബ​ർ​മ​തി​യു​ടെ ലാ​ളി​ത്യ​മാ​ർ​ന്ന അ​ന്ത​സി​ൽ, സ​ത്യം നി​ല​കൊ​ള്ളു​ന്നു- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ അ​ടു​ത്ത ട്വീ​റ്റു​മെ​ത്തി.”​ഞാ​ൻ ഹിം​സ​യ്ക്കെ​തി​രാ​ണ്. അ​ത് ചി​ല ന​ൻ​മ​ക​ളു​ണ്ടാ​ക്കു​ന്നെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കു​മെ​ങ്കി​ലും അ​വ​യെ​ല്ലാം താ​ത്കാ​ലി​ക​വും അ​തി​ന്‍റെ ദു​ഷി​ച്ച വ​ശ​ങ്ങ​ൾ ശാ​ശ്വ​ത​വു​മാ​ണ്’- മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്ത് പ്രി​യ​ങ്ക എ​ഴു​തി.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യാ ഗാ​ന്ധി, മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് പ്രി​യ​ങ്ക സ​ബ​ർ​മ​തി ആ​ശ്ര​മം സ​ന്ദ​ർ​ശി​ച്ച​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ദാ​ല​ജി​ൽ പ്രി​യ​ങ്ക ത​ന്‍റെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗം ന​ട​ത്തി​യ​ത്.

ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്ത് ആ​ദ്യ​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​ത്തു​ന്ന​തി​ന് ത​ലേ​ദി​വ​സ​മാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. അ​ക്കൗ​ണ്ട് തു​റ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ങ്ങ​ൾ പ്രി​യ​ങ്ക​യെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ട്വീ​റ്റു​ക​ളൊ​ന്നും ചെ​യ്തി​രു​ന്നി​ല്ല. ഒ​രു ട്വീ​റ്റ് പോ​ലും ചെ​യ്യു​ന്ന​തി​നു​മു​ന്പ് പ്രി​യ​ങ്ക​യു​ടെ അ​ക്കൗ​ണ്ട് ട്വി​റ്റ​ർ വെ​രി​ഫൈ ചെ​യ്ത് ബ്ളു ​ടി​ക്ക് ന​ൽ​കി.

2.37 ല​ക്ഷം പേ​ർ പ്രി​യ​ങ്ക​യെ ട്വി​റ്റ​റി​ൽ പി​ന്തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, നി​ല​വി​ൽ ഏ​ഴു പേ​രെ മാ​ത്ര​മാ​ണ് പ്രി​യ​ങ്ക പി​ന്തു​ട​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട്, രാ​ഹു​ൽ ഗാ​ന്ധി, സ​ച്ചി​ൻ പൈ​ല​റ്റ്, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ര​ണ്‍​ദീ​പ് സിം​ഗ് സു​ജേ​വാ​ല, അ​ശോ​ക് ഗെ​ഹ്ലോ​ട്ട് എ​ന്നി​വ​രാ​ണ് ആ ​ഏ​ഴു​പേ​ർ.

Related posts