എ​സ്ഐ സ്റ്റേ​ഷ​നി​ൽ വി​ളിച്ചുവ​രു​ത്തി മൊ​ഴി മാ​റ്റാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി; പു​ൽ​പ്പ​ള്ളി എ​സ്ഐ​ക്കെ​തി​രേ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം

പു​ൽ​പ്പ​ള്ളി: പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജാ​മ്യ​മെ​ടു​ക്കാ​ൻ ചെ​ന്ന ചീ​യ​ന്പം ചെ​റി​യ കു​രി​ശ് ക​ദ​ളി​ക്കാ​ട്ടി​ൽ ശ്യാം​കു​മാ​റി​നെ എ​സ്ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രാ​തി പി​ൽ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​പ്രി​ൽ 28 ന് ​ശ്യാം​കു​മാ​റും അ​മ്മ​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ് തീ​ർ​ക്കു​ക​യും വി​വ​രം സ്റ്റേ​ഷ​നി​ൽ അ​റി​യ​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​മ്മ​യു​ടെ​യും മു​ന്നി​ൽവ​ച്ച് ശ്യാം​കു​മാ​റി​നെ എ​സ്ഐ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ സം​ഭ​വ​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ശ്യാം​കു​മാ​റി​നെ​തി​രേ അ​മ്മ​യി​ൽ നി​ന്നും പ​രാ​തി എ​ഴു​തി വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

​കേ​സി​ൽ ജ്യാ​മ്യ​ത്തി​നാ​യി 14ന് ​സ്റ്റേ​ഷ​നി​ൽ ചെ​ന്ന​പ്പോ​ൾ എ​സ്ഐ പ​റ​ഞ്ഞു കൊ​ടു​ത്ത കാ​ര്യ​ങ്ങ​ൾ ശ്യാം​കു​മാ​റി​നെക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് പ​റ​യി​പ്പി​ക്കു​ക​യും ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ഡീ​യോ റെ​ക്കോ​ർ​ഡിം​ഗ് ന​ട​ത്തി​യ​താ​യ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ർ​ദ്ദ​ന​മേ​റ്റ് ശ്യാം​കു​മാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ​യും എ​എ​സ്പി​യു​ടെ​യും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം എ​ഫ്ഐ​ആ​ർ ഇ​ടാ​തെ ഇ​രു​പ​ത് ദി​വ​സ​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത് നീ​തി​നി​ഷേ​ധ​മാ​ണ്.

ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള ചെ​റു​പ്പ​ക്കാ​ര​നെ ര​ണ്ട് ത​വ​ണ സ്റ്റേ​ഷ​നി​ൽ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ലെ പ​രാ​തി​യി​ൻ​മേ​ൽ എ​സ്ഐ​ക്കെ​തി​രേ പ​രാ​തി സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന പോ​ലീ​സ് ഭാ​ഷ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പു​ൽ​പ്പ​ള്ളി എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം പു​ൽ​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ, അ​നി​ൽ സി. ​കു​മാ​ർ, സ​ജി തൈ​പ്പ​റ​ന്പി​ൽ, അ​ജീ​ഷ്, പി.​ജെ. പൗ​ലോ​സ്, ആ​ന്‍റ​ണി, പ​രാ​തി​ക്കാ​ര​നാ​യ ശ്യാം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts