പ​ഞ്ചാ​ബ്‌ നാ​ഷ​ണ​ൽ ബാ​ങ്ക്‌ തട്ടിപ്പ്; മാ​നേ​ജ​ര്‍​ക്കാ​യി ലു​ക്കൗ​ട്ട് നോട്ടീസ് ; മാനേജരുടെ ജാ​മ്യ​ഹ​ര്‍​ജി ഇന്ന് കോ​ട​തി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്:​ പ​ഞ്ചാ​ബ്‌ നാ​ഷ​ണ​ൽ ബാ​ങ്ക്‌ കോ​ഴി​ക്കോ​ട്‌ ലി​ങ്ക്‌ റോ​ഡ്‌ ശാ​ഖ​യി​ൽ​നി​ന്ന്‌ കോ​ടി​ക​ൾ തി​രി​മ​റി ന​ട​ത്തി​യ സീ​നി​യ​ർ മാ​നേ​ജ​ർ എം.​പി. റി​ജി​ൽ വി​ദേ​ശ​ത്തേ​ക്ക്‌ ക​ട​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലു​ക്കൗ​ട്ട്‌ നോട്ടീസ് പു​റ​പ്പെ​ടു​വി​ച്ചു.

അ​തേ​സ​മ​യം, റിജി​ലി​ന്‍റെ മുൻകൂർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.സം​ഭ​വം ന​ട​ന്ന് പ​ത്തു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ​പ്ര​തി​യെ അ​ന്വേ​ഷ​ണസം​ഘ​ത്തി​ന് പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ​

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തു​വ​രു. ഇ​ത്ര​യും വി​ദ​ഗ്ധ​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ റി​ജി​ലി​നെ ത​ന്ത്ര​പ​ര​മാ​യി ത​ന്നെ ചോ​ദ്യം ചെ​യ്താ​ലേ ത​ട്ടി​പ്പ് ന​ട​ത്തി​യ രീ​തി​യും മ​റ്റ് സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും വ്യ​ക്ത​മാ​കു​ക​യു​ള്ളു.​

റി​ജി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​ന്‍റെ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്താ​ന്‍ മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞ​ത്. ത​ട്ടി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ നി​ത്യേ​നെ പ​രി​ശോ​ധി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ​ടി തു​ട​ങ്ങി.

കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി​യ​തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് ക​ഴി​ഞ്ഞ​മാ​സം 29 നാ​ണ്. അ​ന്നുതൊ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം.

മൂ​ന്നിന് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. ഇ​തി​നി​ടെ പ്ര​തി റി​ജി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ജി​ല്ല കോ​ട​തി​യി​ല്‍ ന​ല്‍​കി.

കോ​ര്‍​പ​റേ​ഷന്‍റെ‍ എ​ട്ട് അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്നും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഒ​ന്പ​ത് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നു​മാ​യി റി​ജി​ല്‍ ന​ട​ത്തി​യ തി​രി​മ​റി​യു​ടെ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്താ​നും പ​ണം ചെ​ല​വി​ട്ട വ​ഴി​ക​ള്‍ ക​ണ്ടെ​ത്താ​നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ല്‍ സ​മ​യ​വും ചെ​ല​വി​ട്ട​ത്.

മു​ന്‍​കൂ​ര്‍ ജാ​മ്യാപേ​ക്ഷ ത​ള​ളി​യാ​ല്‍ പ്ര​തി​ക്കാ​യു​ള​ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം.

അ​തേ​സ​മ​യം, ന​ഷ്ട​പ്പെ​ട്ട പ​ണം മു​ഴു​വ​ന്‍ തി​രി​ച്ച് ഉ​ട​ന്‍ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ബാ​ങ്കി​ന് കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

സാങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പ​ണം തി​രി​കേ അ​ക്കൗ​ണ്ടി​ലി​ടു​മെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തി​നാ​യി ബാ​ങ്ക് സാ​വ​കാ​ശം തേ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment