രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് വെറും 20 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍! വിമാനം പറന്നത് ഒരുഭാഗത്തേക്ക് ചെരിഞ്ഞ്, രാഹുലിനെ വധിക്കാന്‍ നടത്തിയ ശ്രമം?

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് വെറും 20 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍. ഹൂബ്ലി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനമാണ് അസ്വാഭാവികമായി തകരാറിലായത്. ഇതേക്കുറിച്ച് അന്വേഷിച്ച രണ്ടാംഗ അന്വേഷണ കമ്മീഷനാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്കിയത്.

വിമാനത്തിന് തകരാറ് പറ്റിയപ്പോള്‍ വിമാനജീവനക്കാര്‍ ഇത് നിയന്ത്രണത്തിലാക്കാന്‍ വൈകിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി 20 സെക്കന്റിനകം വിമാനത്തിന്റെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ഒരുഭാഗം ചരിഞ്ഞാണ് പറന്നിരുന്നത്. ഇത് വലിയ അപകടത്തിന് കാരണമാവുമായിരുന്നു.

സാങ്കേതിക തകരാറ് പിണയുമ്പോള്‍ വിമാനം ഓട്ടോ പൈലറ്റ് മോഡിലും ആയിരുന്നു. തകരാറ് എത്രയും പെട്ടെന്ന് സ്വന്തമായി പൈലറ്റുമാര്‍ പരിഹരിക്കണമായിരുന്നു. 20 സെക്കന്റിനുളളില്‍ ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 26നാണ് സംഭവം നടന്നത്. രാഹുല്‍ ഗാന്ധിയും നാല് സഹയാത്രികരുമായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തകരാറുകള്‍ നേരിടുകയായിരുന്നു. മനഃപൂര്‍വ്വമായ അട്ടിമറിശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് പരാതിപ്പെടുകയും ചെയ്തു.

രാവിലെ 9.20നാണ് വിമാനം പുറപ്പെട്ടത്. ഏതാണ്ട് 10.45 ആയപ്പോള്‍ വിമാനം പെട്ടെന്ന് ഇടത്തോട്ട് ശക്തമായി ചെരിഞ്ഞു. തുടര്‍ന്ന് ആഴത്തിലേക്ക് അതിവേഗതയില്‍ താഴ്ന്നു. പുറത്തെ കാലാവസ്ഥയ്ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വിമാനം താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍ വലിയ ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ലി വിമാനത്താവളത്തില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാനായത്. 11.25നായിരുന്നു ലാന്‍ഡിങ്. അസാധാരണമായ ശബ്ദങ്ങളോടെ വിമാനം തുടര്‍ച്ചയായി വിറച്ചു കൊണ്ടിരുന്നു. വിമാന ജീവനക്കാരടക്കം എല്ലാവരെയും ഈ സംഭവങ്ങള്‍ ഭീതിയിലാഴ്ത്തി.

Related posts