പാർട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒ.രാജഗോപാലിന്‍റെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് ബിജെപി

പാലക്കാട്: ബിജെപി നേതാവ് ഒ. രാജഗോപാൽ എം.എൽ.എയുടെ രാഷ്​ട്രീയജീവിതം പാഠ്യവിഷയമാക്കണമെന്ന് പാർട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. പാലക്കാട്ട്​ ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജഗോപാല്‍ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പാർട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് രാജഗോപാലെന്നും മുരളീധര്‍ റാവു പറഞ്ഞു. ഇങ്ങനെ ഒരാളുടെ ജീവിതം പഠന വിഷയമാക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts