ഇന്ത്യാ-പാക് പോരാട്ടത്തില്‍ താരമായത് ആ അജ്ഞാത സുന്ദരി ! ഊരുംപേരുമൊന്നുമറിയില്ലെങ്കിലും പാക് സുന്ദരിയെ ഇന്ത്യക്കാര്‍ക്ക് നന്നേ പിടിച്ചു; ഒടുവില്‍ അവള്‍ ആരെന്ന് കണ്ടു പിടിച്ചപ്പോള്‍…

ദുബായ്: ക്രിക്കറ്റില്‍ ഇന്ത്യാ-പാക് മത്സരങ്ങള്‍ എല്ലായ്‌പ്പോഴും ആവേശം നിറഞ്ഞതാണ്. ഏഷ്യാക്കപ്പില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. എന്നാല്‍ ഏഷ്യാക്കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരത്തില്‍ താരമായത് പാകിസ്ഥാനില്‍ നിന്നുള്ള ഒരു അജ്ഞാത സുന്ദരി ആയിരുന്നു. ഊരും പേരും ഒന്നും അറിയില്ല, ക്യാമറാമാന്‍ കണ്ടുപിടിച്ചു തന്നതാണ്, എന്നാലും എല്ലാരും അങ്ങ് ഈ സുന്ദരിയെ ഏറ്റെടുത്തു, ബന്ധവൈരികള്‍ തമ്മിലുള്ള പോരാട്ടഫലത്തേക്കാള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ് ഈ പാക്ക് ആരാധിക.


ഇന്ത്യയും-ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴാണ് പാക്ക് ആരാധിക ആദ്യമായി കാമറയില്‍ പ്രത്യക്ഷപ്പെട്ടത്. കറുപ്പ് വേഷത്തിലെത്തിയ സുന്ദരിയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയത്. തുടര്‍ന്ന് ഇന്ത്യാ-പാക്ക് പോരാട്ടത്തില്‍ വീണ്ടും ഈ പാക്ക് സുന്ദരി എത്തിയതോടെ ആരാധകര്‍ ഇവളാരെന്ന് തലപുകയ്ക്കുകയാണ്. ഇതിനിടെ നിവ്യ നവോര എന്നാണ് ഇവളുടെ പേരെന്ന് റിയാലിറ്റി 24-7 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ കണ്ടെത്തി.

ഇവര്‍ ബോളിവുഡിന്റെയും ഷാരുഖ് ഖാന്റെയും ആരാധികയാണെന്നും കണ്ടെത്തിയത് ഈ ട്വിറ്റര്‍ അക്കൗണ്ടാണ്. ഇവരുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ടുപിടിച്ച് റിക്വസ്റ്റ് പ്രളയമായിരുന്നു. ഫെയ്സ്ബുക്ക് വേരിഫൈഡ് അല്ല, ഇന്‍സ്റ്റഗ്രാം പ്രൈവറ്റ് അക്കൗണ്ടും എന്നതാണ് ആരാധകരെ വീണ്ടും നിരാശയിലേക്ക് തള്ളിവിടുന്നത്. എങ്കിലും ഈ അഞ്ജാത സുന്ദരിയെക്കുറിച്ചുള്ള വിവരം ഉടനടി കണ്ടുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും ഒരു സുന്ദരിയുടെ കാര്യത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആരാധകര്‍ ഒന്നിച്ചുവെന്നതാണ് കാര്യം.

Related posts