കൈ ​കാ​ണി​ക്കി​ല്ല, വ​യ​റ് കാ​ണി​ക്കി​ല്ല എ​ന്ന​ത് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും എ​നി​ക്കി​ല്ല..! ഐ​റ്റം ഡാ​ന്‍​സി​നെ കു​റി​ച്ചു​ള്ള ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ര​ജി​ഷ വി​ജ​യ​ന്‍

അ​നു​രാ​ഗ ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് ര​ജി​ഷ വി​ജ​യ​ന്‍.

ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധ നേ​ടി​യ താ​രം മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി.

വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ള്ള താ​രം അ​ടു​ത്തി​ടെ ഐ​റ്റം ഡാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഐ​റ്റം ഡാ​ന്‍​സി​നെ കു​റി​ച്ചു​ള്ള ത​ന്‍റെ നി​ല​പാ​ട് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

ഐ​റ്റം ഡാ​ന്‍​സ് ക​ളി​ക്കാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മ​ല്ല. ഗ്ലാ​മ​റ​സാ​യു​ള്ള റോ​ളു​ക​ളോ, അ​ല്ലെ​ങ്കി​ല്‍ ആ ​രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ഇ​ടി​ല്ല എ​ന്നൊ​ന്നും ഞാ​ന്‍ ഒ​രി​ക്ക​ലും പ​റ​യി​ല്ല.

അ​തുപോ​ലു​ള്ള വേ​ഷ​ങ്ങ​ള്‍ ഞാ​ന്‍ അ​ശ്ലീ​ല​മാ​യി കാ​ണാ​ത്തി​ട​ത്തോ​ളം എ​നി​ക്ക് അ​തി​ല്‍ പ്ര​ശ്ന​മി​ല്ല.

എ​ന്‍റെ ശ​രീ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ങ്കി​ല്‍ ഞാ​ന്‍ അ​ത്ത​രം വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കും. കൈ ​കാ​ണി​ക്കി​ല്ല, വ​യ​റ് കാ​ണി​ക്കി​ല്ല എ​ന്ന​ത് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും എ​നി​ക്കി​ല്ല.

അ​ത് ഭം​ഗി​യാ​യും സൗ​ന്ദ​ര്യാ​ത്മ​ക​മാ​യും കാ​ണി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം എ​നി​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. എ​ന്നാ​ല്‍ അ​തി​നെ ഒ​ബ്ജ​ക്ടി​ഫൈ ചെ​യ്യു​ന്ന​താ​ണ് എ​നി​ക്ക് പ്ര​ശ്നം.

ഐ​റ്റം ഡാ​ന്‍​സി​ലു​ള്ള എ​ന്‍റെ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ലെ പാ​ട്ടും പാ​ട്ടി​ലെ വ​രി​ക​ളും കാ​മ​റ ആം​ഗി​ളും സൂം ​ചെ​യ്യു​ന്ന രീ​തി​യും അ​തി​ലെ ഡാ​ന്‍​സ് മൂ​വ്മെ​ന്‍റ്സു​മൊ​ക്കെ​യാ​ണ്.

ഇ​തൊ​ക്കെ ഒ​രു മ​നു​ഷ്യശ​രീ​ര​ത്തെ ഒ​ബ്ജ​ക്ടി​ഫൈ ചെ​യ്യു​ക​യാ​ണ്. അ​ത് ആ​ണാ​ണെ​ങ്കി​ലും പെ​ണ്ണാ​ണെ​ങ്കി​ലും അ​ങ്ങ​നെ​യാ​ണ്.

അ​ങ്ങ​നെ ഒ​ബ്ജ​ക്ടി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തു​ന്ന ഒ​രു കാ​ര്യ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​വാ​ന്‍ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. എ​ന്നി​ലൂ​ടെ ഒ​രു മ​നു​ഷ്യ​ശ​രീ​ര​ത്തെ ഒ​ബ്ജ​ക്ടി​ഫൈ ചെ​യ്യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

അ​താ​ണ് കാ​ര്യം. എ​ന്‍റെ ശ​രീ​ര​ത്തി​നി​ണ​ങ്ങു​ന്ന, എ​ന്നെ ക​ണ്ടാ​ല്‍ വൃ​ത്തി തോ​ന്നി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ആ​ണെ​ങ്കി​ല്‍ ഞാ​ന്‍ അ​ത് ധ​രി​ക്കും- ര​ജി​ഷ വി​ജ​യ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment