വിവാഹം അടുത്ത മാസത്തേയ്ക്ക് മാറ്റിവച്ച്, അതുമായി ബന്ധപ്പെട്ട ആര്‍ഭാടങ്ങള്‍ ഒഴിവാക്കി, സ്വന്തം നാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി നടന്‍ രാജീവ് പിള്ള! അഭിനന്ദനവുമായി നാടും നാട്ടുകാരും

ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത രീതിയില്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയില്‍ നിന്ന് സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂട്ടത്തില്‍ നടന്‍ രാജീവ് പിള്ളയും. ഒരു നടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചു എന്നതല്ല ഇവിടെ പ്രത്യേകത. മറിച്ച്, സ്വന്തം വിവാഹം പോലും മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചുകൊണ്ടാണിത് എന്നതാണ് പ്രത്യേകതയും അഭിനന്ദനാര്‍ഹവുമായത്.

സ്വന്തം നാടായ നന്നൂരാണ് രാജീവ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടുകാര്‍ക്കൊപ്പം ഇറങ്ങിയത്. ആഗസ്റ്റ് 17 ന് രാജീവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. അതെല്ലാം മാറ്റിവച്ചാണ് നടന്‍ നാട്ടുകാര്‍ക്കൊപ്പം ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. രാജീവിനെ അഭിനന്ദിച്ച് സഹപ്രവര്‍ത്തകയായ റിച്ച ഛദ്ദ ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പെഴുതിയിരുന്നു.

ഇതോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെയും മത്സ്യത്തൊഴിലാളികളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. രാജീവിനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നാണ് റിച്ച കുറിച്ചത്. ആലുവ സ്വദേശിനിയായ അജിതയാണ് രാജീവിന്റെ വധു. എഞ്ചിനീയറിംഗ് ബിരുദധാരിയാണിവര്‍. വിവാഹം അടുത്ത മാസത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്. ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കിയാണ് വിവാഹം നടത്തുന്നതെന്നും രാജീവ് പറഞ്ഞിട്ടുണ്ട്.

Thank u Irfan Pathan @irfanpathan_official

A post shared by Rajeev Pillai (@rajeev_govinda_pillai) on

Related posts