മ​നു​ഷ്യ​ൻ മ​ഹാ​മാ​രി​യെ നേ​രി​ടു​മ്പോൾ സ്വീ​ക​ര​ണം; ര​ജി​ത് ഫാ​ൻ​സി​നെ​തി​രേ ക​ട​കം​പ​ള്ളി

കൊ​ച്ചി: റി​യാ​ലി​റ്റി ഷോ​യി​ൽ​നി​ന്നു പു​റ​ത്താ​യ ര​ജി​ത്കു​മാ​റി​നു സ്വീ​ക​ര​ണം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

മ​നു​ഷ്യ​ൻ അ​ദൃ​ശ്യ​മാ​യ ഒ​രു മ​ഹാ​മാ​രി​യെ നേ​രി​ടു​ക​യാ​ണെ​ന്നും ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​മ്മ​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വു സ​മൂ​ഹ​ത്തി​ൽ വ​ൻ ഭ​വി​ഷ്യ​ത്തു​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന ഉ​ത്ത​മ​ബോ​ധ്യം ന​മു​ക്ക് ത​ന്നെ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ര​ജി​ത് കു​മാ​റി​നു ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​റ്റി​ങ്ങ​ലി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തു കോ​വി​ഡ്-19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ത്ത​ര​ത്തി​ലു​ള്ള ആ​ൾ​ക്കൂ​ട്ടം അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ല.

ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്വീ​ക​ര​ണ​ത്തി​നു മു​തി​രു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. ഭ​യ​മ​ല്ല, ജാ​ഗ്ര​ത​യാ​ണു വേ​ണ്ട​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ജി​ത്കു​മാ​റി​നെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ൾ ഓ​രോ മ​ല​യാ​ളി​യെ​യും നാ​ണി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് വി​മ​ർ​ശി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ, പേ​ര​റി​യാ​വു​ന്ന നാ​ലു പേ​ർ​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 75 പേ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment