റെ​നീ​സും യു​വ​തി​യും നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​..! പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ൽ യു​വ​തി​യും മ​ക്ക​ളും മ​രി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വി​ന്‍റെ ‘ഗേൾഫ്രണ്ട്’ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: പോ​ലീ​സ് ക്വാ​ട്ടേ​ഴ്‌​സി​ല്‍ മ​ക്ക​ളെ കൊ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റെ​നീ​സി​ന്‍റെ സു​ഹൃ​ത്താ​യ യു​വ​തി അ​റ​സ്റ്റി​ല്‍.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ റെ​നീ​സി​ന്‍റെ സു​ഹൃ​ത്ത് ഷ​ഹാ​ന​യെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഷ​ഹാ​ന​യെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

റെ​നീ​സും യു​വ​തി​യും നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ കു​ന്നും​പു​റ​ത്തു​ള്ള എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു റെ​നീ​സും കു​ടും​ബ​വും താ​മ​സി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഔ​ട്ട് പോ​സ്റ്റി​ലാ​യി​രു​ന്നു റെ​നീ​സി​ന് ജോ​ലി.

സം​ഭ​വ ദി​വ​സ​ത്തി​ന് ത​ലേ​ന്ന് രാ​ത്രി എ​ട്ടി​ന് ജോ​ലി​ക്ക് പോ​യ റെ​നീ​സ് രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ന്ന​ത്.

കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ന​ജ്‌​ല ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​ന്ന​ര​വ​യ​സു​ള്ള മ​ലാ​ല​യെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ക​ൻ ടി​പ്പു സു​ൽ​ത്താ​നെ ഷാ​ൾ മു​റു​ക്കി ശ്വാ​സം മു​ട്ടി​ക്കു​ക​യാ​യി​രു​ന്നു. 

കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ജ്‌​ല​യെ റെ​നി​സ് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു. വി​വാ​ഹ സ​മ​യ​ത്ത് 40 പ​വ​നും 10 ല​ക്ഷം രൂ​പ​യും പ​ള്‍​സ​ര്‍ ബൈ​ക്കും സ്ത്രീ​ധ​ന​മാ​യി ന​ജ്‌​ല​യു​ടെ വീ​ട്ടു​കാ​ർ ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ൽ കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ജ്‌​ല​യെ പ​ല ത​വ​ണ റെ​നി​സ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ഇ​തോ​ടെ പ​ല​പ്പോ​ഴാ​യി 20 ല​ക്ഷം രൂ​പ വീ​ണ്ടും കൊ​ടു​ത്തു​വെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ന​ജ്‌​ല​യെ സ്വ​ന്ത​മാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ റെ​നീ​സ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

ഇ​യാ​ൾ പു​റ​ത്ത് പോ​കു​മ്പോ​ള്‍ ന​ജ്‌​ല​യെ മു​റി​യി​ല്‍ പൂ​ട്ടി​യി​ടു​മാ​യി​രു​ന്നു. പ​ല സ്ത്രീ​ക​ളു​മാ​യും റെ​നീ​സി​ന് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment