കണ്ണില്‍ ചോരയില്ലാത്ത ക്രൂരത! ഭര്‍ത്താവിനെ ലോറിയില്‍ കെട്ടിയിട്ട് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; പീഡിപ്പിച്ചത് എട്ടുപേര്‍; സംഭവം ഇങ്ങനെ…

rape2ഝാ​ൻ​സി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ‌ ഭ​ർ​ത്താ​വി​നെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​യി​ട്ട ശേ​ഷം എ​ട്ടു പേ​ർ ചേ​ർ​ന്ന് ഭാ​ര്യ​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി ജാ​ലു​വാ​ൻ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. മാ​ന​ഭം​ഗ​ത്തി​നു ശേ​ഷം ദ​മ്പ​തി​ക​ളെ ഔ​രി​യ-​ജാ​ലു​വാ​ൻ ഹൈ​വേ​യി​ൽ ഉ​പേ​ക്ഷി​ച്ച് അ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടു. ദ​മ്പ​തി​ക​ളു​ടെ പ​ണ​വും മ​റ്റും ക​വ​ർ​ന്നെ​ടു​ക്കു​ക​യും ചെ​യ്തു.

ജാ​ലു​വാ​ൻ സ്വ​ദേ​ശി​ക​ളും കരകൗ​ശ​ല​പ്പ​ണി​ക്കാ​രു​മാ​യ ദ​മ്പ​തി​ക​ൾ ജ​യ്പു​രി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് വരുമ്പോഴായിരുന്നു സംഭവം. വ്യാ​ഴാ​ഴ്ച രാ​ത്രി ജ​യ്പു​രി​ൽ​നി​ന്ന് ഔ​രി​യ​യി​ൽ ട്രെ​യി​നി​ലെ​ത്തി​യ ദ​മ്പ​തി​ക​ൾ വാ​ഹ​നം നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഒ​രു ലോ​റി ഇ​വ​ർ​ക്ക​രി​കെ നി​ർ​ത്തി ഡ്രൈ​വ​ർ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. ദ​മ്പ​തി​ക​ളെ ക​യ​റ്റി​മു​ന്നോ​ട്ടു​പോ​യ ലോ​റി മ​ദ്യ ശാ​ല​യ്ക്കു സ​മീ​പം നി​ർ​ത്തി.

ഇ​വി​ടെ​നി​ന്നും ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തു​ക്ക​ൾ ലോ​റി​യി​ൽ ക​യ​റി. കു​റ​ച്ചു ദൂ​രം പി​ന്നി​ട്ട​പ്പോ​ൾ ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തു​ക്ക​ൾ ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് ലോ​റി നി​ർ​ത്തി​യ ശേ​ഷം സ്ത്രീ​യെ വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ഇ​വ​രു​ടെ പ​ണ​വും ക​വ​ർ​ന്ന് അക്രമികൾ ദ​മ്പ​തി​ക​ളെ ഹൈവേയിൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts