മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം​ചെ​യ്തു; സീ​നി​യ​ർ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ൽ

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ൽ വ​ഡോ​ദ​ര​യി​ലെ ഗോ​ത്രി ആ​ശു​പ​ത്രി​യി​ൽ ജൂ​ണി​യ​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​വ​സാ​ന വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ലെ നി​ല​യി​ൽ വ​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രേ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​തി​നി​ട​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment