ഹ​മാ​സ് ക​മാ​ൻ​ഡ​റെ ഇ​സ്ര​യേ​ൽ വ​ധി​ച്ചു

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ട് ഗാ​സ സി​റ്റി​യി​ലെ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ റെ​യ്ഡി​ൽ ഹ​മാ​സി​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ല​വ​ൻ ഫ​യ്ഖ് അ​ൽ​മ​ഭൂ​ഹും ഉ​ൾ​പ്പെ​ടെ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

ഇ​സ്ര​യേ​ൽ ഓ​പ്പ​റേ​ഷ​നി​ൽ ഹ​മാ​സി​ന്‍റെ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​മേ​രി​ക്ക​യും സ്ഥി​രീ​ക​രി​ച്ചു. ഹ​മാ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ ക​മാ​ൻ​ഡ​ർ മ​ർ​വാ​ൻ ഇ​സ​യെ ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്ര​യേ​ൽ വ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, വ​ട​ക്ക​ൻ ഗാ​സ​യി​ലെ അ​ൽ​ഷി​ഫ ഹോ​സ്പി​റ്റ​ലി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ വ​ള​രെ ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗ​ബ്രി​യേ​സ​സ് എ​ക്സി​ൽ കു​റി​ച്ചു. ആ​ശു​പ​ത്രി​ക​ൾ ഒ​രി​ക്ക​ലും യു​ദ്ധ​ക്ക​ള​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related posts

Leave a Comment