കേണലിന്റെ ക്രൂരത! ലഫ്.കേണലിന്റെ മകളെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കേണലും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു; ഒടുവില്‍ ഭീഷണിയും

ഷിം​ല: ഷിം​ല​യി​ൽ സൈ​നി​ക പ​രി​ശീ​ല​ന ക​മാ​ൻ​ഡി​ൽ അം​ഗ​മാ​യ ല​ഫ്.​കേ​ണ​ലി​ന്‍റെ മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​ന് കേ​ണ​ൽ അ​റ​സ്റ്റി​ൽ. തി​ങ്ക​ളാഴ്ച കേ​ണ​ലി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് കേ​ണ​ലും സു​ഹൃ​ത്തും ചേ​ര്‍​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. 21 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​ണ​ലി​നെ​തി​രെ കേ​സെ​ടു​ത്തു.

മോ​ഡ​ലിം​ഗ് രം​ഗ​ത്തെ പ്ര​മു​ഖ​നെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​നം. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ ല​ഫ്. കേ​ണ​ലാ​യ അ​ച്ഛ​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നും കേ​ണ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു യു​വ​തി പോലീസിന് മൊ​ഴി ന​ൽ​കി.

കേ​സി​ൽ പ്രതിയായ കേ​ണ​ലി​ന്‍റെ സു​ഹൃ​ത്തി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Related posts