അ​ഴി​മ​തി​യു​ടെ രാ​ജാ​വ്..! വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി; അഴിമതി വീരന്‍ പി.വി. മണിയപ്പന്റെ ‘പ്രകടനങ്ങള്‍’ ഇങ്ങനെ…

തു​റ​വൂ​ർ: അ​ഴി​മ​തി ന​ട​ത്താതാ​ണ് താ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​തെ​ന്നു വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​വി. മ​ണി​യ​പ്പ​ൻ ഒ​ടു​വി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

നി​ല​വി​ൽ അ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​രൂ​രി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി വ​ന്ന എ​റണാ​കു​ളം സ്വ​ദേ​ശി​യി​ൽ നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ചു.

കൈ​ക്കൂ​ലി പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​മ്മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ൻ വി​ജി​ല​ൻ​സ് ആ​ൻഡ് ആ​ന്‍റി ക​റ​പ്ക്ഷ​ൻ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു .

പല സ്ഥലങ്ങളിൽ പണവുമായി…

വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ല​ക്ഷം രൂ​പ ആ​ദ്യ ഗ​ഡു​വാ​യി ന​ൽ​കാം എ​ന്ന് അ​പേ​ക്ഷ​ക​ൻ സ​മ്മ​തി​ച്ചു.

ഇ​തി​ൽ സം​ശ​യം തോ​ന്നി​യ മ​ണി​യ​പ്പ​ൻ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ണ​വു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തെ വ​രു​ത്തി​യി​രു​ന്നു.

ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പ​ണ​വു​മാ​യി കു​ത്തി​യ​തോ​ടി​ന് അ​ടു​ത്തു​ള്ള ച​മ്മ​നാ​ട് ദേ​ശീ​യ​പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​

ഇ​തി​ൻ പ്ര​കാ​രം അ​പേ​ക്ഷ​ക​ൻ ദേ​ശീ​യ പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ഇ​ദ്ദേ​ഹ​ത്തെ കാ​ത്തുനി​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ദേ​ശീ​യ പാ​ത​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ച​മ്മ​നാ​ട് ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി​യ മ​ണി​യ​പ്പ​ൻ അ​പേ​ക്ഷ​ക​നെ വി​ളി​ക്കു​ക​യും ഇ​തി​ൻ പ്ര​കാ​രം അ​പേ​ക്ഷ​ക​നെ​ത്തി ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി.

മ​ണി​യ​പ്പ​ൻ പ​ണം വാ​ങ്ങി പാ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ലേ​ക്ക് വ​ച്ച് വ​ണ്ടി​യെ​ടു​ത്ത് വീ​ട്ടി​ലേക്കു നീ​ങ്ങവേ ​കാ​ത്തുനി​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​

പി. വി ​മ​ണി​യ​പ്പ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നി​ട്ടു​ള്ള മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് വ്യാ​പ​ക​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അഴിമതി നടത്താൻ താത്കാലിക ചുമതല

എ​ഴു​പു​ന്ന , കോ​ടം​തു​രു​ത്ത് , തു​റ​വൂ​ർ , അ​രൂ​ക്കു​റ്റി, അ​രൂ​ർ, മ​ല​പ്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ദ്ദേ​ഹം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നി​ട്ടു​ള്ള​ത്.​

അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ​ങ്ങ​ൾ റെ​ഗു​ല​റൈ​സ് ചെ​യ്ത് കി​ട്ടു​ന്ന​തി​നാ​യി അ​നു​മ​തി ന​ൽ​കാ​ത്ത സെ​ക്ര​ട്ട​റി​മാ​രെ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഉ​ന്ന​ത ഇ​ട​പെ​ട​ൽ ന​ട​ത്തി ഇ​ദ്ദേ​ഹ​ത്തെ പ​ക​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി അ​ന​ധി​കൃ​ത​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​യു​മു​ള്ള നി​ർ​മ്മാ​ണ​ത്തി​ന് അ​നു​മ​തി സന്പാദി​ച്ചി​ട്ടു​ണ്ട്.

കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​ട്ടി​രു​ന്ന​പ്പോ​ഴും സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ലയേ​റ്റി​രു​ന്ന​പ്പോ​ഴും വ​ൻ ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ൻ​സ് ന​ട​ത്തി​യ അ​ന്വേഷ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി തെ​ളി​യു​ക​യും

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​ക്കാ​യി ശി​പാ​ർ​ശ ചെ​യ്തി​ട്ടും ചി​ല രാ​ഷ്്ട്രീയ നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​പ​ടി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബന്ധുവിന്‍റെ സൈക്കിൾ കടയിൽ

കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കാ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കാ​യു​ള്ള സൈ​ക്കി​ൾ വി​ത​ര​ണം ഇ​തി​ന് ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്രം. ക​മ്പ​നി സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി തീ​രു​മാ​ന​മെ​ടു​ത്തു.

എ​ന്നാ​ൽ ഇ​ദ്ദേ​ഹം ഇ​തി​ൽ ഇ​ട​പെ​ട്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു എ​ര​മ​ല്ലൂ​രി​ൽ ന​ട​ത്തി​യി​രു​ന്ന സൈ​ക്കി​ൾ ക​ട​യി​ൽ നി​ന്ന് ചൈ​നീ​സ് സൈ​ക്കി​ൾ വാ​ങ്ങു​ക​യും ഇ​ത് പ​ഞ്ചാ​യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന് ഇ​റ​ക്കി​യ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​വാ​ത്ത വി​ധം ഒ​ടി​ഞ്ഞു പോ​കു​ക​യും ചെ​യ്തു.

ഇ​ത് ഒ​രു ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി ,പ​ഞ്ചാ​യ​ത്ത് രേ​ഖ​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ സൈ​ക്കി​ൾ കൈ​പ്പ​റ്റി​യ​താ​യി രേ​ഖ​യു​ണ്ടാ​ക്കു​ക​യും മാ​സ​ങ്ങ​ൾ​ക്കുശേ​ഷം വാ​ങ്ങി​യ സൈ​ക്കി​ളു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ആ​ക്രിവി​ല​യ്ക്ക് വി​ൽ​ക്കു​ക​യും ചെ​യ്ത​ത് ഇ​ദ്ദേ​ഹം ന​ട​ത്തി​യ അ​ഴി​മ​തി​യി​ൽ ഒ​ന്നു മാ​ത്രം.

രാഷ്്ട്രീയ സംരക്ഷണം

ഇ​ദ്ദേ​ഹം സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​മ്പോ​ൾ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ ന​ത്തി​യെ​ടു​ക്കാ​ൻ പ​ണം മാ​ത്ര​മ​ല്ല മ​റ്റു പ​ല​തും ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​താ​യു​ള്ള പ​രാ​തി​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.​

ഇ​ത്ത​ര​ത്തി​ൽ​ സ്ത്രീക​ളു​ടേ​താ​യി​ട്ടു​ള്ള പ​രാ​തി​ക​ളും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​ണ്ടാ​യി​ട്ടും ചി​ല രാ​ഷ്്ട്രീയ നേ​താ​ക്ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ ഇ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.

കോ​ടം​തു​രു​ത്ത്, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ദ്ദേ​ഹം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച പ​രാ​തി​യി​ന്മേ​ൽ ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം വ​കു​പ്പു​ത​ല ന​ട​പ​ടി നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ൾ കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.​

പി വി ​മ​ണി​യ​പ്പ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നി​ട്ടു​ള്ള എല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​നു​മ​തി​യെ​ക്കു​റി​ച്ച് അ​ന്വ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു .

Related posts

Leave a Comment