തിയറ്റർ പരിസരത്ത് നിന്ന് അടിച്ചുമാറ്റിയത് ഓട്ടോറിക്ഷ; മോഷണ വസ്തു കണ്ടെത്തി പ്രതിയെ പിടിക്കാനെത്തിയപ്പോൾ  യുവാവിന്‍റെ പരാക്രമം; രണ്ട് പോലീസുകാർ ആശുപത്രിയിൽ


മ​റ​യൂ​ർ: തിയ​റ്റ​ർ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ കാ​ണാ​താ​യ​ത് അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​നം. മ​റ​യൂ​ർ എ​എ​സ്ഐ ബോ​ബി എം. ​തോ​മ​സ് (46), സീ​നി​യ​ർ സി​പി​ഒ എ​ൻ.​എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ ബാ​ബു ന​ഗ​ർ സ്വ​ദേ​ശി ചി​ന്ന എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജേ​ഷി (33)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ബു​ധ​നാ​ഴ്ച രാ​ത്രി മേ​ലാ​ടി സ്വ​ദേ​ശി പാ​ണ്ടി​രാ​ജ് കു​ടും​ബ​സ​മേ​തം സി​നി​മ കാ​ണാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യി​രു​ന്നു.

ഇ​ട​വേ​ള​യി​ൽ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ ക​ണ്ടി​ല്ല.പാ​ണ്ടി​രാ​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ രാ​ജേ​ഷി​ന്‍റെ കൈ​വ​ശം ഓ​ട്ടോ ഉ​ള്ള​താ​യി അ​റി​ഞ്ഞു.


പോ​ലീ​സ് രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് രാ​ജേ​ഷി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രാ​ജേ​ഷ് പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു രാ​ജേ​ഷി​നെ​യും ഇ​യാ​ളു​ടെ വീ​ട്ട​വ​ള​പ്പി​ൽ​നി​ന്നു ഓ​ട്ടോ​റി​ക്ഷ​യും പി​ടി​കൂ​ടി. ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് രാ​ജേ​ഷ്.

പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment