മ​ന​സു​ക​ളി​ൽ മാ​യാ​തെ ‌ഉ​ണ്ണി ന​മ്പൂ​തി​രി; ന​ട​ൻ ര​വി​മേ​നോ​ൻ വി​ട വാ​ങ്ങി​യി​ട്ട് 16 വ​ർ​ഷം

പാ​പ്പ​നം​കോ​ട് രാ​ജ​ൻ
യു​വ​ത്വ​ത്തി​ന്‍റെ പ്ര​ണ​യ​ഭാ​വ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി എ​ന്ന സി​നി​മ​യി​ലെ സു​ന്ദ​രി നീ… എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​രം​ഗ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ച്ച ന​ട​നാ​യി​രു​ന്നു ര​വി​മേ​നോ​ൻ .

ര​വി​മേ​നോ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഇ​ന്ന് 16 വ​ർ​ഷം തി​ക​യു​ന്നു. എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ർ​മാ​ല്യ​ത്തി​ലെ ഉ​ണ്ണി ന​മ്പൂ​തി​രി​യിലൂടെ മ​ല​യാ​ള സി​നി​മാ ലോ​ക​ത്ത് ക​ഴി​വ് തെ​ളി​യി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് ര​വി​ന്ദ്ര​നാ​ഥ​ മേ​നോ​ൻ എ​ന്ന ര​വി​മേ​നോ​ൻ .

പു​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​മാ​ണ് അ​ഭി​ന​യം പ​ഠി​ച്ച​ത്. ആ​ദ്യ അ​ഭി​ന​യം ബോ​ളി​വു​ഡി​ലാ​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ മ​ണി കൗ​ൾ എ​ന്ന സം​വി​ധാ​യ​ക​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ത​യാ​റാ​ക്കി​യ ഡി​പ്ലോ​മ ചി​ത്ര​ത്തി​ലെ അ​ഭി​ന​യം ക​ണ്ട് ര​വി മേ​നോ​നെ ബോ​ളി​വു​ഡി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. മ

​ന​സി​ൽ ഒ​ടു​ങ്ങാ​ത്ത സി​നി​മ അ​ഭി​ന​യ​പ്രേ​മം കൊ​ണ്ട് ന​ട​ന്ന ര​വി മേ​നോ​ൻ അ​ങ്ങ​നെ മ​ണി കൗ​ളി​ന്‍റെ ദു​വി​ധ എ​ന്ന സി​നി​മ​യി​ലു​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ​ത്.

ദു​വി​ധ എ​ന്ന സി​നി​മ​യി​ലെ ഇ​ര​ട്ട​വേ​ഷം സി​നി​മ ലോ​ക​ത്ത് ച​ർ​ച്ച ചെ​യ്യ​പ്പെട്ടു.ര​വി​മേ​നോ​നെ ഇ​ത് ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി ഹി​ന്ദി സി​നി​മ​യി​ൽ നാ​യ​ക​വേ​ഷം ചെ​യ്ത ഏ​ക മ​ല​യാ​ള ന​ട​ൻ ര​വി മേ​നോ​നാ​യി​രു​ന്നു. സ്വ​പ്നോം കി ​റാ​ണി, വ്യാ​പാ​ർ ജം​ഗി​ൾ മം​ഗ​ൽ, ജ​യ് ജ​വാ​ൻ ജ​യ് മ​ക്കാ​ൻ, ദോ ​കി​നാ​രെ രാ​ഖി രാ​ഖി തു​ട​ങ്ങി​യ ഹി​ന്ദി സി​നി​മ​ക​ളി​ൽ തി​ള​ക്ക​മാ​ർ​ന്ന അ​ഭി​ന​യ​മാ​ണ് ര​വി​മേ​നോ​ൻ കാ​ഴ്ച​വ​ച്ച​ത്.

ദു​വി​ധ എ​ന്ന ആ​ദ്യ ഹി​ന്ദി ചി​ത്ര​ത്തി​ന് ത​ന്നെ പ്ര​സി​ഡ​ന്‍റിന്‍റെ ​പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം നേ​ടാ​നാ​യി. പു​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ ര​വി​മേ​നോ​നെ ആ​ദ്യം കാ​ണു​ന്ന​ത്. ആ ​ക​ണ്ടു​മു​ണ്ട​ലാ​ണ് ര​വിമേ​നോ​ന് നി​ർ​മാ​ല്യ​ത്തി​ലെ ശാ​ന്തി​ക്കാ​രന്‍റെ വേ​ഷം ല​ഭി​ക്കാ​നി​ട​യാ​ക്കി​യ​ത്.

അ​ങ്ങ​നെ വേ​റി​ട്ട അ​ഭി​ന​യ ശൈ​ലി​യി​ലൂ​ടെ ര​വി മേ​നോ​ൻ മ​ല​യാ​ള സി​നി​മ​യി​ൽ കാ​ലു​റ​പ്പി​ച്ച​ത്.പി.​എ​ൻ മേ​നോന്‍റെ ഏ​കാ​കി​നി സ​ലീം കാ​രി ശേ​രി​യു​ടെ പ​തി​നാ​ലാം രാ​വ് മോ​ഹ​ന്‍റെ വാ​ട​ക വീ​ട്, ഐ.​വി.​ശ​ശി​യു​ടെ അ​ങ്ങാ​ടി , ആ ​രാ​ത്രി ശ്യാ​മ, ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി, ഉ​യ​ര​ങ്ങ​ളി​ൽ തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ ര​വി​മേ​നോ​ന്‍റെ വേ​ഷ​ങ്ങ​ളെ മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു നാ​ൾ മ​ല​യാ​ള​സി​നി​മ​യി​ൽ നി​ന്നും മാ​റി നി​ന്ന ര​വി​മേ​നോ​ൻ നാ​ടു​വാ​ഴി​ക​ൾ, മാ​ന്ത്രി​കം, ഇ​ന്ദ്ര​ജാ​ല​ം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും തി​രി​ച്ച് വ​രു​ക​യാ​യി​രു​ന്നു. പി​ന്നി​ട് ടി.​വി സീ​രി​യ​ലു​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മാ ലോ​ക​ത്ത് അ​ധി​കം സു​ഹൃ​ത് ബ​ന്ധ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്ന ര​വി മേ​നോ​ന് എം.​ജി സോ​മ​നാ​യി​രു​ന്നു അ​ടു​ത്ത സു​ഹൃ​ത്ത്. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു ര​വി​മേ​നോ​ൻ മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത വേഷങ്ങൾ സമ്മാനിച്ച നടനാണ്.

 

Related posts

Leave a Comment