റിലയന്‍സ് ജിയോ; സൗജന്യ ഡാറ്റ മാര്‍ച്ച് 31 വരെ

reliance2മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫോകോം വെല്‍കം ഡാറ്റാ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് മാര്‍ച്ച് വരെ ഓഫര്‍ നീട്ടിയത്. നേരത്തേ ഡിസംബര്‍ വരെയാണ് വെല്‍കം ഓഫര്‍ നല്കിയിരുന്നതെങ്കിലും നാലു മുതല്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും മാര്‍ച്ച് 31 വരെ സൗജന്യമായി ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം. പഴയ വരിക്കാര്‍ക്ക് നിലവിലെ ഓഫര്‍ തുടര്‍ന്നും ലഭിക്കും.

എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ അളവില്‍ ഡാറ്റാ ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി പുതുതായി നടപ്പിലാക്കിയിട്ടുണ്ട്. ഇതു പ്രകാരം പ്രതിദിനം ഒരാള്‍ക്ക് ഒരു ജിബി ഡാറ്റാ മാത്രമായിരിക്കും ഉപയോഗിക്കാന്‍ കഴിയുക.

ലോകചരിത്രത്തില്‍ അതിവേഗം വളരുന്ന ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ. പിറവിക്കു ശേഷമുള്ള ആദ്യ മൂന്നു മാസത്തിനുള്ളില്‍ 5.2 കോടി വരിക്കാരെ നേടാന്‍ ജിയോയ്ക്കായി. 83 ദിവസംകൊണ്ടാണ് അഞ്ചു കോടി വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ടത്.

Related posts