67 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ് വി​രാ​മം; ര​ഞ്ജി ട്രോ​ഫി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ജ​മ്മു കാ​ഷ്മീ​ർ

ഹൂ​ബ്ലി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജ​മ്മു കാ​ഷ്മീ​രി​ന് കി​രീ​ടം. ഹു​ബ​ള്ളി​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് ജ​മ്മു കി​രീ​ടം നേ​ടി​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ നി​ർ​ണാ​യ​ക ലീ​ഡാ​ണ് ജ​മ്മു കാ​ഷ്മീ​രി​നെ ചാ​മ്പ്യ​ൻ​മാ​രാ​ക്കി​യ​ത്.

67 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ഈ ​നേ​ട്ടം. സ്‌​കോ​ർ: ജ​മ്മു കാ​ഷ്മീ​ർ: 584, 342/4 ക​ർ​ണാ​ട​ക: 293. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ജ​മ്മു ഉ​യ​ർ​ത്തി​യ 584 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ക​ർ​ണാ​ട 293 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു. ഇ​തോ​ടെ 291 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് ജ​മ്മു ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ക​ർ​ണാ​ട​ക​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ജ​മ്മു നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 342 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചാം ദി​നം കാ​ഷ്മീ​രി​നാ​യി ഖ​മ്രാ​ൻ ഇ​ക്ബാ​ലും (160) സാ​ഹി​ൽ ലോ​ത്ര​യും (101) സെ​ഞ്ചു​റി നേ​ടി.

മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി ക​രു​ത്ത​രാ​യ ടീ​മു​ക​ൾ​ക്കൊ​പ്പം എ​ലീ​റ്റ് ഗ്രൂ​പ്പ് ഡി​യി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ജ​മ്മു. ഗ്രൂ​പ്പ് റൗ​ണ്ടി​ൽ മൂ​ന്നു ജ​യ​മ​ട​ക്കം 24 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്‌​ഥാ​ന​ക്കാ​രാ​യാ​ണ് അ​വ​ർ നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ച്ച​ത്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 56 റ​ൺ​സി​ന് തോ​ൽ​പി​ച്ച് സെ​മി ഉ​റ​പ്പി​ച്ചു. പി​ന്നാ​ലെ ബം​ഗാ​ളി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ വീ​ഴ്ത്തി ഫൈ​ന​ലി​ലേ​ക്ക്. ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ ക​ർ​ണാ​ട​ക​യെ കീ​ഴ​ട​ക്കി കി​രീ​ടം ചൂ​ടി.

Related posts

Leave a Comment