എ​​ടീ, പോ​​ടീ തു​​ട​​ങ്ങി​​യ പ​​ദ​​പ്ര​​യോ​​ഗ​​ങ്ങ​​ൾ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​വ​​കാ​​ശ​​മി​​ല്ല; ആര് വിളിച്ചാലും മു​​ഖം നോ​​ക്കാ​​തെ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​വി​​കു​​ളം സ​​ബ്ക​​ള​​ക്ട​​ർ ഡോ. ​​രേ​​ണു​​രാ​​ജി​​നെ അ​​പ​​മാ​​നി​​ക്കു​​ന്ന വി​​ധം സം​​സാ​​രി​​ച്ച​​തി​​ന് എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ​​യ്ക്കെ​​തി​​രേകേ​​ര​​ള വ​​നി​​താ ക​​മ്മീ​​ഷ​​ൻ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു. മാ​​ധ്യ​​മ​​വാ​​ർ​​ത്ത​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.

സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ മോ​​ശം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ആ​​രു സം​​സാ​​രി​​ച്ചാ​​ലും ന​​ട​​പ​​ടി​​യെ​​ടു​​ക്കേ​​ണ്ട​​താ​​ണെ​​ന്ന് വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ എം.​​സി.​​ജോ​​സ​​ഫൈ​​ൻ പ​​റ​​ഞ്ഞു. സു​​പ്രീം​​കോ​​ട​​തി ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​ണ്. സ്ത്രീ​​ക​​ളോ​​ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഭാ​​ഷ നി​​ല​​വാ​​ര​​മു​​ള​​ള​​താ​​യി​​രി​​ക്ക​​ണം.

അ​​വ​​ൾ, ഇ​​വ​​ൾ, എ​​ടീ, പോ​​ടീ തു​​ട​​ങ്ങി​​യ പ​​ദ​​പ്ര​​യോ​​ഗ​​ങ്ങ​​ൾ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ആ​​ർ​​ക്കും അ​​വ​​കാ​​ശ​​മി​​ല്ല. പ്ര​​ത്യേ​​കി​​ച്ചും ഒ​​രു ജ​​ന​​പ്ര​​തി​​നി​​ധി ഉ​​ന്ന​​ത സ്ഥാ​​ന​​ത്തി​​രി​​ക്കു​​ന്ന വി​​ദ്യാ​​സ​​ന്പ​​ന്ന​​യാ​​യ സ്ത്രീ​​ക്കെ​​തി​​രേ ഇ​​ത്ത​​രം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ വ​​നി​​താ ക​​മ്മീ​​ഷ​​ൻ ഗൗ​​ര​​വ​​മാ​​യെ​​ടു​​ക്കും.

അ​​താ​​ണ് വ​​നി​​താ ക​​മ്മീ​​ഷ​​ന്‍റെ രീ​​തി. സ്ത്രീ​​ക​​ളെ അ​​പ​​മാ​​നി​​ച്ചാ​​ൽ, അ​​വ​​രു​​ടെ മ​​ന​​സി​​നെ മു​​റി​​പ്പെ​​ടു​​ത്തി​​യാ​​ൽ വ​​ലി​​യ​​വ​​ളെ​​ന്നോ ചെ​​റി​​യ​​വ​​ളെ​​ന്നോ ഭേ​​ദ​​മി​​ല്ലാ​​തെ അ​​തി​​നെ​​തി​​രേ പ​​രാ​​തി​​പ്പെ​​ടാ​​നു​​ള​​ള അ​​വ​​കാ​​ശം സ്ത്രീ​​ക​​ൾ​​ക്കു​​ണ്ട്. അ​​താ​​ർ​​ക്കും നി​​ഷേ​​ധി​​ക്കാ​​നാ​​വി​​ല്ല.

അ​​തി​​നാ​​ൽ, അ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ലേ​​ക്കുപോ​​കാ​​തി​​രി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് സ​​മൂ​​ഹ​​ത്തി​​ന്‍റെ മാ​​ന്യ​​ത. എം​​എ​​ൽ​​എ​​ക്കെ​​തി​​രേ​​യു​​ള്ളകേ​​സി​​ൽ വ​​നി​​താ ക​​മ്മീ​​ഷ​​ൻ മു​​ഖം നോ​​ക്കാ​​തെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പാ​​ലി​​ക്കു​​മെ​​ന്നും എം.​​സി.​ ജോ​​സ​​ഫൈ​​ൻ വി​​ശ​​ദീ​​ക​​രി​​ച്ചു.

Related posts