Set us Home Page

ഋഷഭ് പ​ന്ത് ഏകദിന ടീ​മി​ല്‍; കോ​ഹ്‌ലി ​തി​രി​ച്ചെത്തി

മും​ബൈ: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ആ​ദ്യ ര​ണ്ടു ഏ​ക​ദി​ന​ങ്ങ​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌ലി ​നാ​യ​ക​നാ​യി തി​രി​ച്ചു​വ​ന്നു. ഏ​ഷ്യ ക​പ്പി​ല്‍ കോ​ഹ്‌ലി ​ക​ളി​ച്ചി​രു​ന്നി​ല്ല. ടെ​സ്റ്റി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗ് ന​ട​ത്തു​ന്ന വി​ക്ക​റ്റ്കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്തി​നെ ദി​നേ​ശ് കാ​ര്‍ത്തി​കി​നു പ​ക​ര​മാ​യി ടീ​മി​ലു​ള്‍പ്പെ​ടു​ത്തി. മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ ടീമിലുണ്ട്‍.

പേ​സ​ര്‍മാ​രാ​യ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം 21ന് ​ഗു​വാ​ഹ​ത്തി​യി​ലാണ്. രണ്ടാം മത്സരം 24നു ന​ട​ക്കും.ഇ​ന്ത്യ​ന്‍ ടീം: ​വി​രാ​ട് കോ​ഹ്‌ലി, ​രോ​ഹി​ത് ശ​ര്‍മ, ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍. രാ​ഹു​ല്‍, അ​മ്പാ​ടി റാ​യി​ഡു, മ​നീ​ഷ് പാ​ണ്ഡെ, എം.​എ​സ്. ധോ​ണി, ഋ​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, യു​സ്‌ വേ​ന്ദ്ര ചാ​ഹ​ല്‍, കു​ല്‍ദീ​പ് യാ​ദ​വ്, മു​ഹ​മ​ദ് ഷാ​മി, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ശാ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS