സ്ത്രീയില്ലാത്ത ഒരു കേസുമില്ല..! സ്ത്രീകൾ പ്രതികളാകുന്ന ലഹരിക്കേസുകൾ പെരുകി; സ്പി​​രി​​റ്റ് ഒ​​ഴു​​ക്ക് ത​​ട​​യാ​​ൻ ചെ​​ക്ക് പോ​​സ്റ്റു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ശക്തമാക്കിയെന്ന് ഋഷിരാജ്

rishirajsingകാ​​യം​​കു​​ളം.​​സം​​സ്ഥാ​​ന​​ത്ത് അ​​ബ്കാ​​രി കേ​​സു​​ക​​ൾ കു​ത്ത​നെ കൂ​ടി​യെ​ന്ന് എ​​ക്സൈ​​സ് ക​​മ്മി​​ഷ​​ണ​​ർ ഋ​​ഷി​​രാ​​ജ് സിം​​ഗ് . കാ​​യം​​കു​​ള​​ത്തു സ്പി​​രി​​റ്റ് പി​​ടി​​കൂ​​ടി​​യ സം​​ഭ​​വം അ​​ന്വേ​​ഷി​​ക്കാ​​ൻ എ​​ത്തി​​യ അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ബ്കാ​​രി കേ​​സു​​ക​​ളി​​ൽ 240 ദി​​വ​​സ​​ത്തി​​നി​​ടെ 30,000 കേ​​സു​​ക​​ളി​​ലാ​​യി 28,000 പേ​​ർ പി​​ടി​​യി​​ലാ​​യി​​ട്ടു​​ണ്ട് .

സം​​സ്ഥാ​​ന​​ത്ത് ദി​​വ​​സേ​​ന 1,000 ലി​​റ്റ​​ർ വ്യാ​​ജ മ​​ദ്യം, ചാ​​രാ​​യം എ​​ന്നി​​വ പി​​ടി​​കൂ​​ടു​​ന്നു​​ണ്ട് .ക​​ഴി​​ഞ്ഞ മാ​​സം ഇ​​ത് 400 ലി​​റ്റ​​ർ ആ​​യി​​രു​​ന്നു. മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സു​​ക​​ളും വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട് . 2014ൽ 900 ​​കേ​​സു​​ക​​ളാ​​യി​​രു​​ന്ന​​ത് ഇ​​ന്ന് 4,000 ആ​​യി. ക​​ഞ്ചാ​​വ് , വ്യാ​​ജ മ​​ദ്യ​​ക്കേ​​സു​​ക​​ളി​​ൽ സ്ത്രീ​​ക​​ൾ പ്ര​​തി​​ക​​ളാ​​കു​​ന്ന​​തു പെ​രു​കു​ക​യാ​ണ് .

സ്പി​​രി​​റ്റ് ഒ​​ഴു​​ക്ക് ത​​ട​​യാ​​ൻ ചെ​​ക്ക് പോ​​സ്റ്റു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ടെന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു . ഇ​​തി​​നാ​​യി ത​​മി​​ഴ്നാ​​ട്- ക​​ർ​​ണാ​​ട​​ക പോ​​ലീ​​സി​​ന്‍റെ​യും ഫോ​​റ​​സ്റ്റ് ഗാ​​ർ​​ഡി​​ന്‍റെ​​യും സ​​ഹാ​​യം തേ​​ടി​​യി​​ട്ടു​​ണ്ട് . എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും വ്യാ​​ജ​മ​​ദ്യം ,സ്പി​​രി​​റ്റ് എ​​ന്നി​​വ ക​​ണ്ടെ​​ത്താ​നാ​​യി പ്ര​​ത്യേ​​ക സ്ക്വാ​​ഡു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ഊ​​ർ​ജി​​ത​​മാ​​ക്കു​​മെ​​ന്നും ഋ​​ഷി​​രാ​​ജ് സിം​​ഗ് പ​​റ​​ഞ്ഞു.

Related posts