അ​ടൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലെ റോഡിൽ വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടു; വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ; അപകടമുണ്ടാകാതിരിക്കാൻ  റോഡിൽ കുഴൽ നാട്ടി ഓട്ടോക്കാർ

അ​ടൂ​ർ: ന​ഗ​ര​ത്തി​ൽ കെ​പി റോ​ഡി​ൽ സി​ഗ്ന​ലി​നു സ​മീ​പം മ​ധ്യ​ഭാ​ഗ​ത്താ​യി അ​പ​ക​ട​ക​ര​മാം​വി​ധ​ത്തി​ൽ വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടു. അ​ടൂ​രി​ൽ നി​ന്ന് ത​ട്ട – പ​ത്ത​നം​തി​ട്ട, പ​റ​ക്കോ​ട്, ഏ​ഴം​കു​ളം, പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്കും അ​വി​ടെ നി​ന്നും തി​രി​കെ​യും വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം വ​ന്നു സം​ഗ​മി​ക്കു​ന്ന ഭാ​ഗ​മാ​ണി​ത്.

വ​ൻ ദു​ര​ന്തം ഒ​ഴു​വാ​ക്കു​ന്ന​തി​നാ​യി ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷത്തൊ​ഴി​ലാ​ളി​ക​ൾ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പൊ​ട്ടി​യ പൈ​പ്പ് കു​ഴി​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കെ​പി റോ​ഡ് അ​ടൂ​ർ ടൗ​ൺ മു​ത​ൽ പ​ത്ത​നാ​പു​രം വ​രെ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​റി​യാ ആ​ശു​പ​ത്രി മു​ത​ൽ പ​ടി​ഞ്ഞാ​റോ​ട്ട് ഗാ​ഡി സ്മൃ​തി മൈ​താ​നം വ​രെ ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ല. ടാ​റിം​ഗ് ഇ​ള​കി​യും പൈ​പ്പു​ലൈ​നു​ക​ൾ പൊ​ട്ടി​യും നി​ര​വ​ധി കു​ഴി​ക​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ധ്യ​ഭാ​ഗ​ത്തും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ കും​ഭ​ക​ർ​ണ സേ​വ​യി​ലാ​ണ്.

Related posts