ഇത് ഞങ്ങളുടെ ശൈലി;  കളമശേരിയിൽ റോ​ഡ് ടാ​ർ ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ത്തി​പ്പൊ​ളി​ച്ചു വാട്ടർ അഥോറിറ്റി

ക​ള​മ​ശേ​രി: റോ​ഡ് ടാ​ർ ചെ​യ്ത് 15 ദി​വ​സം പോ​ലും ആ​കും മു​മ്പേ വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ത്തി​പ്പൊ​ളി​ക്കു​ന്ന​താ​യി പ​രാ​തി. ക​ള​മ​ശേ​രി ടൗ​ൺ ഹാ​ളി​ന് പു​റ ക​വ​ശ​ത്തെ റോ​ഡാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ പൈ​പ്പി​ന് ലീ​ക്ക് ഉ​ണ്ടെ​ന്നും അ​ത് ക​ണ്ടു പി​ടി​ക്കാ​നാ​ണ് കു​ഴി​ച്ച് നോ​ക്കു​ന്ന​തെ​ന്നു​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

അ​തേ സ​മ​യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും പ​ര​സ്പ​രം വി​വ​ര​ങ്ങ​ൾ അ​റി​യി​യ്ക്കാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളാ​ണ് ക​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. വ​ള​രെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ റോ​ഡ് ടാ​റിം​ഗ് പു​ന:​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന്‍റെ പു​തു​മ മാ​റും മു​മ്പേ കു​ത്തി​പ്പൊ​ളി​ച്ചി​ടു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Related posts