ന​ടി മാ​ള​വി​ക​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ! ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ വാ​ച്ചും

ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ മാ​ള​വി​ക കൃ​ഷ്ണ​ദാ​സി​ന്റെ വീ​ട്ടി​ല്‍ മോ​ഷ​ണം. ന​ടി​യു​ടെ പാ​ല​ക്കാ​ട് ഞാ​ങ്ങാ​ട്ടി​രി വി ​കെ ക​ട​വ് റോ​ഡി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വാ​ച്ച് ഉ​ള്‍​പ്പെ​ടെ വി​ല​പി​ടി​പ്പു​ള്ള പ​ല സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ന്ന​താ​യാ​ണ് പ​രാ​തി. മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

മാ​ള​വി​ക​യും കു​ടും​ബ​വും വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ ജോ​ലി​ക്കാ​രി​യെ​ത്തി വീ​ട് തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ​യും അ​ടു​ക്ക​ള​യി​ലെ​യും സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ് ജോ​ലി​ക്കാ​രി ക​ണ്ട​ത്. പ​ല​തും പൊ​ട്ടി​ച്ചി​ട്ടു​മു​ണ്ട്.

കൂ​ടാ​തെ മാ​ള​വി​ക​യു​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വാ​ച്ചും മോ​ഷ​ണം പോ​യ സാ​ധ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

വീ​ട്ടി​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല അ​തി​നാ​ല്‍ അ​വ ന​ഷ്ട​മാ​യി​ല്ല. ഡോ​ഗ് സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മോ​ഷ്ടാ​വ് വീ​ട് കു​ത്തി​ത്തു​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പ് ദ​ണ്ഡും ഉ​ളി​യും വീ​ടി​ന്റെ പ​രി​സ​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.

ഉ​പേ​ക്ഷി​ച്ച ഇ​രു​മ്പ് ദ​ണ്ഡ് സ​മീ​പ​ത്തെ ഹോ​ളോ ബ്രി​ക്സ് ക​ട​യി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച​താ​ണെ​ന്നാ​ണ് വി​വ​രം.

മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ​തി​നാ​ല്‍ ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം മു​മ്പോ​ട്ടു പോ​കു​ന്ന​ത്.

Related posts

Leave a Comment