പൂ​ജാ​രി​യു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ട​ത് പോ​ലീ​സ്; പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി പൂ​ജ​യ്ക്കെ​ത്തി​യ യു​വ​തി പൂ​ജാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​പോ​യ​ത് 12 പ​വ​ൻ

തൃ​ശൂ​ർ: പൂ​ജാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. കൊ​ട​ക​ര പ​റ​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​നി മ​ണ്ണാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സൂ​ര്യ (26)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൂ​ജാ​രി​യാ​യ മ​റ്റ​ത്തൂ​ർ മൂ​ലം​കു​ടം സ്വ​ദേ​ശി അ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് യു​വ​തി സ്വ​ർ​ണം മോ​ഷ്ടി​ച്ച​ത്. അ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യാ​ണ് സൂ​ര്യ എ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 16ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭാ​ര്യ​യു​ടെ 12 പ​വ​നോ​ളം സ്വ​ർ‌​ണം യു​വ​തി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​യ്ക്കി​ടെ അ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നു.

ഈ ​പ​രി​ച​യം മു​ത​ലാ​ക്കി​യാ​ണ് പൂ​ജാ​രി അ​ടു​ക്ക​ള​യി​ലേ​ക്ക് മാ​റി​യ സ​മ​യ​ത്ത് പ്ര​തി ത​ന്ത്ര​പൂ​ർ​വം അ​ല​മാ​ര​യി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​വ​ശ​പ്പ​ടു​ത്തി​യ​ത്. അ​ജേ​ഷ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ര്യ പി​ടി​യി​ലാ​യ​ത്.

മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ട​ക​ര​യി​ലെ ഫി​നാ​ൻ​സ് ക​മ്പ​നി​യി​ൽ വി​ൽ​പ​ന ന​ട​ത്തി ഇ​തി​ലൂ​ടെ ല​ഭി​ച്ച പ​ണം കൊ​ണ്ട് പ്ര​തി പു​തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും, വീ​ട്ടി​ലേ​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Related posts

Leave a Comment